ന്യൂഡല്‍ഹി: കോവിഡ് കണക്കില്‍ ഇന്ത്യയ്ക്ക് ആശ്വാസദിനം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,791 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ജൂലൈ 23 നാണ് ഏറ്റവും ഒടുവിലായി അന്‍പതിനായിരത്തില്‍ താഴെ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവു വരുന്നത് രോഗമുക്തി നിരക്ക് കൂടുന്നതും രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്.
India reports 46,791 new #COVID19 cases & 587deaths in last 24 hours.
Total cases – 75,97,064
Active cases – 7,48,538 (dip by 23,517 since y'day)
Cured/discharged/migrated – 67,33,329 (rise by 69,721 since y'day)
Deaths – 1,15,197 (rise by 587 since y'day) pic.twitter.com/RbEE0X39WN— ANI (@ANI) October 20, 2020
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 76 ലക്ഷത്തോടടുക്കുകയാണ്. 75,97,064 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 67,33,329 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 7,48,538 സജീവ കേസുകള്‍ മാത്രമാണ് നിലവിലുള്ളത്. അതുപോലെ തന്നെ മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറവാണ്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 587 മരണങ്ങള്‍ ഉള്‍പ്പെടെ ആകെ 1,15,197 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
With 46,791 new COVID-19 cases, India's tally reaches 75,97,064
Read @ANI story | https://t.co/x2GgJxteg1 pic.twitter.com/Rs6TOvk8Oe
— ANI Digital (@ani_digital) October 20, 2020
കോവിഡ് പരിശോധനകളുടെ എണ്ണവും രാജ്യത്ത് കൂട്ടിയിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കണക്കുകള്‍ അനുസരിച്ച് ഇതുവരെ 9,61,16,771 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇതില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 10,32,795 സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഒരു മാസം കൊണ്ട് മാത്രം 26 ലക്ഷം കോവിഡ് കേസുകള്‍ വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്സവ സീസണ്‍ ആയതിനാല്‍ പ്രതിരോധ മുന്‍കരുതലുകളിലെ വീഴ്ച രോഗവ്യാപനം ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.