വയനാട്: തവിഞ്ഞാല്‍ പഞ്ചായത്തിലെ 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തില്‍ നാല് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 91 പേര്‍ക്കാണ്. 250 പേരിലാണ് പരിശോധന നടത്തിയത്. ഇന്നും പരിശോധന തുടരുകയാണ്.
സമ്പര്‍ക്കത്തിലൂടെയാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് പ്രദേശത്തുള്ളവര്‍ക്ക് വൈറസ്ബാധയേറ്റത്. മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവര്‍ക്കും ബന്ധുക്കള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വയനാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്കുള്ള രണ്ട് ചുരങ്ങളില്‍ ഗതാഗതനിയന്ത്രം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു.