ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് സരിതയില്‍ നിന്നും 40 ലക്ഷം രൂപ കൈ കൂലി വാങ്ങിയെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍. ഇതുസംബ ന്ധിച്ച് പ്രാഥമിക അ ന്വേഷണം നടത്തിയ ശേഷം വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അ ന്വേഷണം നടത്താന്‍ തീരുമാനച്ചത്
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം.കേസിലെ പ്രതി സരിത നായരില്‍ നിന്ന് കൈക്കൂലി വാ ങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സരിത എസ് നായരുടെ പരാതി യുടെ അടിസ്ഥാനത്തിലാണ് തീരുമാനം.ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് സരി തയില്‍ നിന്നും 40 ലക്ഷം രൂപ കൈകൂലി വാങ്ങിയെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍.
അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടതെന്നും രണ്ട് ഘട്ടങ്ങളിലായി 40 ലക്ഷം രൂപ നല്‍കിയെന്നും സരിത നായര്‍ മൊഴി നല്‍കിയിരുന്നു. ഈ വെളി പ്പെ ടുത്തലാണ് പരാതിക്ക് അടിസ്ഥാനം. മുന്‍ മന്ത്രിയായതിനാല്‍ സര്‍ക്കാരിന്റേയും സംസ്ഥാന ഗവര്‍ണറുടേ യും അനുമതി ആവശ്യമായി രുന്നു.