അട്ടപ്പാടി മധു വധക്കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് പണം നല്‍കാതെ സര്‍ക്കാര്‍. ഒരുലക്ഷ ത്തിലധികം രൂപയാണ് അഭിഭാഷകന്റെ കൈയില്‍ നിന്ന് ചെലവായത്. പണം നല്‍ക ണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എന്‍.മേനോന്‍ കലക്ടര്‍ക്ക് കത്ത് നല്‍കി.
പാലക്കാട് : അട്ടപ്പാടി മധു വധക്കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് പണം നല്‍കാതെ സര്‍ക്കാര്‍. ഒരുലക്ഷ ത്തിലധികം രൂപയാണ് അഭിഭാഷകന്റെ കൈയില്‍ നിന്ന് ചെലവായത്. പണം നല്‍കണമെന്ന് ആ വശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എന്‍.മേനോന്‍ കലക്ടര്‍ക്ക് കത്ത് നല്‍കി.
നാല്‍പ്പതിലേറെ തവണ ഹാജരായിട്ടും ഒരു രൂപ പോലും നല്‍കിയില്ലെന്നാണ് പരാതി. 240 രൂപ മാ ത്രമാണ് അഭിഭാഷകന്റെ ഒരു ദിവസത്തെ ഫീസ്. ഫീസ് ലഭിക്കാത്തതി നാല്‍ ഇതിനു മുമ്പും അഭി ഭാഷകര്‍ കേസില്‍ നിന്ന് പിന്മാറിയിരുന്നു. നാലാമത്തെ പബ്ലിക് പ്രോസിക്യൂട്ടറാണ് രാജേഷ് എന്‍. മേനോന്‍.
അതേസമയം, മധുവധക്കേസില്‍ 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 11ാം പ്രതി അബ്ദുല്‍ കരീമിന് മാത്രം ഹൈക്കോ ടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് വിധി. മരയ്ക്കാര്‍, അനീഷ്, ഷംസുദ്ദീന്‍, ബിജു, സിദ്ദിഖ് തുട ങ്ങി 12 പ്രതികളാണ് വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് കേ സില്‍ ഒരു സാ ക്ഷി കൂടി കൂറുമാറിയിരുന്നു. 46ാം സാക്ഷി ലത്തീഫ് ആണ് കൂറുമാറിയത്.











