4 ദിവസം, 60000 പേർ, നാനൂറിലേറെ രാഷ്ട്രത്തലവന്മാർ; ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ തുടക്കം

12th-world-government-summit-kicks-off-in-dubai

ദുബായ് : ലോക നേതാക്കൾ സംഗമിക്കുന്ന 12-ാമത് ലോക സർക്കാർ ഉച്ചകോടിക്ക് ദുബായ് മദീനത് ജുമൈറയിൽ ഉജ്വല സമാരംഭം. ‘ഭാവി ഭരണകൂടങ്ങളെ രൂപപ്പെടുത്തൽ’ എന്ന പ്രമേയത്തിൽ ഈ മാസം 13 വരെ നടക്കുന്ന പരിപാടിയിൽ ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാജ്യാന്തര പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. 400 ലേറെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും 80ലേറെ സർക്കാർ പ്രതിനിധികളും ആഗോള വിദഗ്ധരും ഉൾപ്പെടെ 60,000 ത്തിലേറെ പ്രമുഖരാണ്  ചതുർദിന പരിപാടിയിൽ പങ്കെടുക്കുന്നത്. പങ്കാളിത്തത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനമാണ് വർധന.
എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുമുള്ള പ്രതിനിധികൾ ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒത്തുചേരലിനെ പ്രതിനിധീകരിക്കുന്നു. എല്ലാവർക്കും തുല്യ വികസനത്തിനായുള്ള സാമ്പത്തിക, സാമൂഹിക, ഗവൺമെന്റ് പുരോഗതി വളർത്തിയെടുക്കുന്നതിലൂടെ ലോകത്തെങ്ങുമുള്ള ഗവൺമെന്റുകളെ ഏകീകരിക്കുന്ന വേദിയാകുക എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യ, ആരോഗ്യം, മാധ്യമങ്ങൾ, വ്യോമയാനം, ഗതാഗതം, ടൂറിസം എന്നിവയുൾപ്പെടെ പ്രധാന ആഗോള മേഖലകളിൽ നിന്നുള്ള നേതാക്കൾ  അവസരങ്ങൾ തിരിച്ചറിയുന്നതിനും അതത് മേഖലകളിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള നൂതന പരിഹാരങ്ങൾ വികസിപ്പിക്കാനായി ചർച്ചകളിൽ പങ്കെടുക്കും.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ദർശനത്തിലും മാർഗനിർദേശത്തിലും 12 വർഷമായി ലോകസർക്കാർ ഉച്ചകോടി ലോകത്തിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ഭരണകൂടങ്ങൾക്കായുള്ള ഫോറമായി മാറിയിട്ടുണ്ടെന്ന് യുഎഇ കാബിനറ്റ് കാര്യ മന്ത്രിയും ഡബ്ലിയുജിഎസ് ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖർഖാവി പറഞ്ഞു.
200ലധികം  സെഷനുകളിലായി 21 ആഗോള ഫോറങ്ങൾ  അജണ്ടയിൽ ഉൾപ്പെടുന്നു. ഇവയെ 300ലേറെ പ്രമുഖർ അഭിസംബോധന ചെയ്യും. 30 ലധികം മന്ത്രിതല യോഗങ്ങളിലും വട്ടമേശ സമ്മേളനങ്ങളിലും 400ലേറെ മന്ത്രിമാർ സംഗമിക്കും. ഉച്ചകോടിയുടെ രാജ്യാന്തര വിജ്ഞാന പങ്കാളികളുമായി ചേർന്ന് വികസിപ്പിച്ചെടുത്ത 30 റിപ്പോർട്ടുകളും പ്രകാശനം ചെയ്യും. ലോക സർക്കാർ ഉച്ചകോടി പ്രാദേശിക, രാജ്യാന്തര സംഘടനകൾക്ക് ഒരു പ്രധാന വേദിയായി മാറിയിരിക്കുന്നുവെന്ന് സംഘാടക സമിതി മാനേജിങ് ഡയറക്ടർ മുഹമ്മദ് യൂസഫ് അൽഷർഹാൻ പറഞ്ഞു.
പങ്കെടുക്കുന്ന ലോക നേതാക്കൾ
ഇന്തൊനീഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക, കൊളംബിയ പ്രസിഡന്റ് ഗുസ്താവോ ഫ്രാൻസിസ്കോ പെട്രോ ഉറെഗോ, ഗ്വാട്ടിമാല പ്രസിഡന്റ് ബെർണാർഡോ അരേവാലോ, കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ്, അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനിയൻ, ഉഗാണ്ട പ്രധാനമന്ത്രി റോബിന നബ്ബഞ്ച, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്,  കെനിയ പ്രധാനമന്ത്രി മുസാലിയ മുദവാദി, ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദ്ബൈബെ, ബംഗ്ലാദേശിന്റെ ഇടക്കാല ഗവൺമെന്റിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് തുടങ്ങിയവർ.

Also read:  ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മ പതിനേഴുകാരി

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES