മനാമ ബഹ്‌റൈനില്‍ 375 പുതിയ കോവിഡ് 19 കേസുകള്‍ കൂടി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 369 പേര്‍ക്ക് രോഗം ഭേദമായി. പുതിയ കേസുകളില്‍ 138 പേര്‍ പ്രവാസി തൊഴിലാളികളും 237 പേര്‍ നിലവില്‍ ചികിത്സയിലുള്ളവരുമായുള്ള സമ്ബര്‍ക്കത്തിലൂടെ രോഗബാധിതരായവരുമാണ്.
രണ്ട് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 156 ആണ്. ഓഗസ്റ്റ് 6 ന് 9,166 കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. മൊത്തം 39,945 പേര്‍ രോഗമുക്തി നേടി. നിലവില്‍ 41 കോവിഡ് -19 കേസുകള്‍ ഗുരുതരാവസ്ഥയിലാണ്, 76 കേസുകള്‍ ചികിത്സയിലാണ്. സജീവമായ മൊത്തം 2,788 കേസുകളില്‍ 2,747 കേസുകളുടെ ആരോഗ്യനില തൃപ്തികരമാണ്.
Out of 9166 COVID-19 tests carried out on 6 August 2020, 375 new cases have been detected among 138 expatriate workers, 237 new cases are contacts of active cases. There were 369 recoveries from #COVID19, increasing total recoveries to 39945 pic.twitter.com/9Bsw1ys3jG
— وزارة الصحة | مملكة البحرين 🇧🇭 (@MOH_Bahrain) August 6, 2020












