35000 കോടി രൂപയുടെ മണൽ കോരിയെടുക്കും; സംസ്ഥാനത്തിന് കിട്ടുക മണൽ വ്യാപാരം നടക്കുമ്പോഴുള്ള ജിഎസ്ടി വിഹിതം മാത്രം

കൊല്ലം : കേരളത്തിലെ കടൽ മേഖലയിൽനിന്നു കോരിയെടുക്കാൻ പോകുന്നത് 35,000 കോടി രൂപയുടെ മണൽ. കൊല്ലം ജില്ലയിൽനിന്നു മാത്രം 14,200 കോടിയുടേതാണെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ വില ഇതിന്റെ പതിന്മടങ്ങു വരും. സംസ്ഥാന സർക്കാരിന് ഇതിൽനിന്നു ജിഎസ്ടി വിഹിതം മാത്രമേ കിട്ടൂ. പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ കടൽ മേഖലകളിലായി നിർമാണ ആവശ്യങ്ങൾക്കുള്ള 74.5 കോടി ടൺ മണൽ ഉണ്ടെന്നാണു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) യുടെ കണ്ടെത്തൽ. കൊല്ലത്തെ 3 ബ്ലോക്കുകളിൽ മാത്രം 30.24 കോടി ടൺ മണൽ. ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ (ഐബിഎം) കണക്കനുസരിച്ച് ഒരു ടൺ ധാതുവിനു ശരാശരി വില നിശ്ചയിച്ചിരിക്കുന്നത് 470 രൂപയാണ്. ഖനനപ്പാട്ടം നേടുന്നവർ ധാതുക്കളുടെ റോയൽറ്റി തുക കേന്ദ്ര സർക്കാരിനു മുൻകൂർ അടയ്ക്കണം. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള തീരക്കടലിൽ (12 നോട്ടിക്കൽ മൈൽ വരെ) ധാതു ഖനനം നടന്നാൽപോലും റോയൽറ്റി ഇനത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും കിട്ടില്ല. ഓഫ്ഷോർ ഏരിയാസ് മിനറൽ (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) നിയമഭേദഗതിയെക്കുറിച്ച് അഭിപ്രായം അറിയിച്ചപ്പോൾ കേരളം ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല.
ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് കടൽ തീരത്തേക്കു കയറിയപ്പോൾ കടലിനടിയിലായ മണൽപ്പരപ്പുകളാണ് ഇപ്പോൾ ഖനനം ചെയ്യാൻ പോകുന്നതെന്നു ജിഎസ്ഐ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇതു കോരിയെടുക്കുമ്പോൾ ആ പ്രദേശം പൂർവ സ്ഥിതിയിലാകാൻ എത്ര കാലമെടുക്കുമെന്നോ ആഘാതം എന്തായിരിക്കുമെന്നോ തിട്ടപ്പെടുത്തിയിട്ടില്ല. ശാസ്ത്രീയ പരിസ്ഥിതി ആഘാത പഠനത്തിലൂടെയേ അതു സാധ്യമാകൂ. മണലിലെ ഉപ്പിന്റെ അംശം നീക്കുന്നത് എങ്ങനെയെന്നതും ആശങ്കയാണ്. ‘ട്രെയിലർ സക്‌ഷൻ ഹോപ്പർ ഡ്രജിങ്’ രീതിയാകും പരീക്ഷിക്കുക. അടിത്തട്ടിൽനിന്നു മണൽ പ്രത്യേക ഉപകരണം ഉപയോഗിച്ച് ആദ്യം വടിച്ചെടുക്കും. ഇതിൽ നിന്നു ചെളി കടലിൽ തള്ളിയ ശേഷം മണൽ ഹോപ്പറിലേക്കു (സംഭരണ സ്ഥലം) മാറ്റും. ഇതു തീരത്തെത്തിച്ച് 1–2 മീറ്റർ കനത്തിൽ വിരിക്കും. മഴ കൊണ്ടാൽ ഉപ്പിന്റെ അംശം ഇല്ലാതാകുമെന്നു ജിഎസ്ഐയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നു. കക്കയുടെ തോടുകൾ, മരക്കഷണങ്ങൾ തുടങ്ങിയവ കൂടി നീക്കിയാൽ നിർമാണാവശ്യത്തിന് ഉപയോഗിക്കാമത്രെ. എന്നാൽ, മണലിൽ ഉപ്പിന്റെ അംശം കൂടുതലാകുമെന്നതിനാൽ നിർമാണത്തിന് യോജിച്ചതാവുമോയെന്ന സംശയം സമുദ്ര ശാസ്ത്രജ്ഞർക്കുണ്ട്. മഴ കൊള്ളിച്ച് മണൽ ശുദ്ധീകരിക്കാമെന്ന വാദവും അവർ തള്ളുന്നു.
കോടിക്കണക്കിനു ടൺ മണൽ കരയിലെത്തിച്ചു നിരത്താൻ കേരള തീരത്ത് എവിടെയാണു സ്ഥലം എന്ന ചോദ്യം ബാക്കി. മത്സ്യത്തൊഴിലാളികൾ വള്ളം, വല, എൻജിൻ തുടങ്ങിയവ സൂക്ഷിക്കുന്ന കൂടങ്ങളും വീടുകളുമാണു കടലോരത്തു കൂടുതലും. ജനവാസമില്ലാത്ത മേഖലയിലേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ മണൽ കൊണ്ടുപോകേണ്ടി വരും. ഈ ചോദ്യങ്ങൾക്കൊന്നും കേന്ദ്ര സർക്കാർ മറുപടി നൽകിയിട്ടില്ല. 
കാലാവസ്ഥാ മാറ്റത്തിനിടെ വിനയായി ഖനനവും 
ഉഷ്ണ തരംഗങ്ങളും ചുഴലിക്കാറ്റുകളും കടലിന്റെ ആവാസ വ്യവസ്ഥ തകിടം മറിച്ചുവെന്ന പഠന റിപ്പോർട്ടുകൾ നിലവിലുള്ളപ്പോഴാണ് കടൽ മണൽ ഖനനത്തിനു കേന്ദ്രം പദ്ധതിയിടുന്നത്. 2023 ൽ മാത്രം 8 ചുഴലിക്കാറ്റുകൾ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയിലൂടെയാണു സമുദ്രം കടന്നു പോകുന്നതെന്ന് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് േചഞ്ച് (ഐപിസിസി) ന്റെ 2022 ലെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2050 ആകുമ്പോഴേക്കും വർഷം 200–250 ദിവസവും ഉഷ്ണ തരംഗങ്ങളുള്ള ഗുരുതര സ്ഥിതിയാകുമെന്ന ആശങ്കയും ഐപിസി പങ്കുവയ്ക്കുന്നു. അതു മത്സ്യസമ്പത്തിന്റെ കൂട്ടനാശത്തിനു വഴിവയ്ക്കും. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് 68 മത്സ്യ ഇനങ്ങളെ കേന്ദ്രീകരിച്ച് അടുത്തിടെ നടത്തിയ പഠനത്തിൽ 69 ശതമാനവും വംശനാശം നേരിടുന്നുവെന്നു കണ്ടെത്തിയിരുന്നു. 

Also read:  നിഫ്‌റ്റി 10,450ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES