കിറ്റെക്‌സുമായി ബന്ധപ്പെട്ട് വിഷയം അതീവ ഗൗരവമായാണ് കാണുന്നതെന്നും മിന്നല്‍ പരിശോധനകള്‍ വേണ്ടെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും വ്യവസായമന്ത്രി പി രാജീവ്
കൊച്ചി : കിറ്റെക്‌സുമായി ബന്ധപ്പെട്ട് വിഷയം അതീവ ഗൗരവമായാണ് കാണുന്നതെന്നും മിന്നല്‍ പരിശോധനകള്‍ വേണ്ടെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും വ്യവസായമന്ത്രി പി രാജീവ്. നിര ന്തര പരിശോധയുടെ പേരില്‍ ഉപേക്ഷിച്ച 3500 കോടിയുടെ പദ്ധതിയിലേക്ക് കിറ്റെക്‌സ് മടങ്ങിവര ണമെന്ന് വ്യവസായമന്ത്രി ആവശ്യപ്പെട്ടു.
നാടിന് ക്ഷീണമുണ്ടാക്കുന്ന രീതിയില്‍ ആരും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. കിറ്റെ ക്‌സ് മാനേജ്‌മെന്റിനെ 28ന് തന്നെ താന്‍ വി ളിച്ചിരുന്നു. സാബുവിനെ വിളിച്ചാല്‍ എപ്പോഴും തിര ക്കാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കിറ്റക്‌സ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്. നിക്ഷേപ പദ്ധതിയിലേക്ക് കിറ്റെക്‌സ് തിരികെ വരണം. നാടിനു ക്ഷീണമുണ്ടാകുന്ന പ്രവൃത്തികള്‍ അനുവദിക്കില്ല. മിന്നല്‍ പരിശോധനകള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ നടപടികള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അല്ലെന്നും ഇതിനെ ട്വന്റി 20യുമായി കൂ ട്ടി കലര്‍ത്തേണ്ട കാര്യമില്ലെന്നും പി രാജീവ് പറഞ്ഞു. 3500 കോടിയുടെ പദ്ധതിയുമായി കിറ്റെക്‌സ് ഇനി വന്നാലും സര്‍ക്കാര്‍ അംഗീകരിക്കുമെന്നും ഇതിനെ ട്വന്റി-20യുമായി കൂട്ടിക്കുഴയ്‌ക്കേണ്ട തി ല്ലെന്നും മന്ത്രി വ്യക്തമാക്കി.
തുടര്‍ച്ചയായുള്ള റെയ്ഡില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരുമായി 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നുവെന്ന് കിറ്റെ ക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സാബു ജേക്കബ് കഴി ഞ്ഞ ദിവസം അറിയിച്ചിരുന്നു.
വിവാദങ്ങള്‍ക്കിടെ കിഴക്കമ്പലത്തെ കിറ്റക്‌സ് സന്ദര്‍ശിക്കാന്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെ ത്തി. കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബു മായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. എറണാകുളം ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം, മാനേജര്‍ ഷീബ എന്നിവര ണ് സാബു ജേക്കബുമായി ചര്‍ച്ച നടത്തിയത്. കിറ്റെക്‌സിന്റെ പരാതി കേള്‍ക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.











