തുക നല്‍കാന്‍ വൈകിയാല്‍ തുറമുഖ നിര്‍മാണം മുടങ്ങുമെന്നാണ് തുറമുഖ സെക്രട്ടറിയക്കയച്ച കത്തില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുത്ത് തുക നല്‍കാനാണ് സര്‍ക്കാര്‍ തിരമാനിച്ചിരിക്കുന്നത്
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി കരാര്‍ തുക നല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് വീണ്ടും സര്‍ക്കാരിന് കത്തയച്ചു. തുക നല്‍കാന്‍ വൈകി യാല്‍ തുറമുഖ നിര്‍മാണം മുടങ്ങുമെന്നാണ് തുറമുഖ സെക്രട്ടറിയക്കയച്ച കത്തില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുത്ത് തുക നല്‍കാനാണ് സര്‍ക്കാര്‍ തിരമാനിച്ചി രിക്കുന്നത്.
ഫെബ്രുവരി 9 ന് ഇത് സംബന്ധിച്ച് ആദ്യം അദാനി ഗ്രൂപ്പ് കത്ത് നല്‍കിയിരുന്നു. പുലിമുട്ട് നിര്‍മാണത്തി ന് തുക നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് ഇതില്‍ ചൂ ണ്ടിക്കാട്ടിയിരുന്നു. തുറമുഖ കരാറിലെ പ്രധാന വ്യവസ്ഥയാണിത് ഈ ഇനത്തില്‍ 347 കോടി രൂപയാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍ കേണ്ട ത്.
എന്നാല്‍ കത്ത് നല്‍കി 30 ദിവസം കഴിഞ്ഞിട്ടും തുക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് ഇ പ്പോള്‍ സര്‍ക്കാരിന് പുതിയ കത്ത് നല്‍കിയിരിക്കുന്നത്. ഇതോടെ തുക കൈമാറാനായി പെട്ടുന്നുള്ള നീ ക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കത്ത് ലഭിച്ചയുടന്‍ തന്നെ സര്‍ക്കാര്‍ കെഎസ്എഫ്ഇയുമായി 100 കോടി രൂപക്കായി ഒരു പ്രാഥമി ക ചര്‍ച്ച നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ഹഡ്‌കോയി ല്‍ നിന്നും വായ്പയെടുക്കാനുള്ള നീക്കവും നടന്നില്ല. ഇതോടെയാണ് സഹകരണ ബാങ്കുകളില്‍ നിന്ന് വാ യ്പയെടുക്കാനുള്ള തിരുമാനം ഉണ്ടായത്.