സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിനയാണ് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ആമിനയുടെ മരണം. 95 വയസ്സായിരുന്നു. സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.
കൊല്ലം അഞ്ചല്‍ കോളേജ് ജംഗ്ഷന്‍ പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ സ്വദേശി വിഷ്ണുവിന്‍റെ ഭാര്യ അശ്വതിഗോപിനാഥും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. 26 വയസ്സായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്ക് നേരത്തെ ചികിത്സയിലായിരുന്നു അശ്വതി.












