ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 3,48,67,316 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1,033,791 ആയി ഉയര്‍ന്നു. 25,881,196 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയഞ്ച് ലക്ഷം കടന്നു. ഇതുവരെ 7,549,299 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 213,523 പേര്‍ മരണമടഞ്ഞു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,774,463 ആയി ഉയര്‍ന്നു.
ഇന്ത്യയില്‍ കോവിഡ് മരണം ഒരു ലക്ഷം കടന്നു. സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിദിന കോവിഡ് കണക്ക് പുറത്തുവന്നതോടെയാണ് രാജ്യത്തെ വൈറസ് ബാധമൂലമുള്ള ആകെ മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞത്. രോഗമുക്തി നിരക്കില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്.


















