തൊഴിലിടങ്ങളില്‍ നിന്ന് മടങ്ങിയവരുടെ എണ്ണം പുറത്തുവിട്ടത് കുവൈത്ത് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്.
കുവൈത്ത് സിറ്റി : കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടപ്പെട്ട് കുവൈത്ത് വിട്ടത് 27,000 പ്രവാസികളെന്ന് റിപ്പോര്‍ട്ട്.
ജോലി നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും തൊഴിലാളികളാണ്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകളെ ഉദ്ധരിച്ച് അല്‍ ഖബാസ് എന്ന ദിനപത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ഡിസംബറില്‍ തൊഴില്‍ മേഖലകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് 1,479,545 പ്രവാസി തൊഴിലാളികളായിരുന്നു. ഇത് മാര്‍ച്ച് മാസത്തോടെ 1,452,344 ആയി കുറഞ്ഞു.
ഇന്ത്യക്കാരേക്കാള്‍ ഈജ്പിത് സ്വദേശികളാണ് ലേബര്‍ മാര്‍ക്കറ്റിലുള്ളത്. ബംഗ്ലാദേശികളാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് പാക്കിസ്ഥാനികളും ഉണ്ട്. ഫിലിപ്പൈന്‍സ്, സിറിയ, നേപ്പാള്‍, ഇന്ത്യോനേഷ്യ, ഇറാന്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് യഥാക്രമം അടുത്ത അഞ്ചു സ്ഥാനങ്ങളില്‍.
കുവൈത്തില്‍ തൊഴില്‍ തേടിയെത്തുന്ന പ്രവാസികളുടെ എണ്ണവും ഇതര ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. തൊഴില്‍ നേടിയാല്‍ തന്നെ അധിക നാള്‍ തുടരുന്നവരും കുറവാണ്. ഈസ് ഓഫ് സെറ്റിലിംഗില്‍ ലോകതലത്തില്‍ 59 ാം സ്ഥാനത്താണ് കുവൈത്ത്.












