കുവൈത്തില്‍ 26,224 പേര്‍ പാതുമാപ്പ് പ്രയോജനപ്പെടുത്തി. ഇതില്‍ 26,029 പേര്‍ ഇതിനകം സ്വദേശത്തേക്കു തിരിച്ചുപോയി. 195 പേര്‍ ഇപ്പോഴും വെയിറ്റിംഗ് ലിസ്റ്റില്‍ ഉണ്ട്.ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് പൊതുമാപ്പിലൂടെ പിഴയടക്കാതെ രാജ്യം വിടാന്‍ അവസരം നല്‍കിയത് . ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം പൊതുമാപ്പ് പ്രഖ്യാപിക്കുേമ്പാള്‍ 1,61,538 പേരാണ് താമസനിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നുണ്ടായിരുന്നത്. ഇതനുസരിച്ച് 135,314 പേര്‍ ഇപ്പോഴും അനധികൃതമായി കുവൈത്തില്‍ കഴിയുന്നു.
കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാല്‍ രാജ്യത്ത് സൂക്ഷമ പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി തിരിച്ചുവരാന്‍ കഴിയാത്ത വിധം വിരലടയാളമെടുത്ത് നാടുകടത്തുമെന്നും റസിഡന്‍സി അഫയേഴ്‌സ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്രിഗേഡിയര്‍ ഡോ.ഹമദ് റാഷിദ് അറിയിച്ചു. ഇപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത താമസ നിയമ ലംഘകരെ കരിമ്പട്ടികയില്‍പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പിഴയടച്ചാലും വിസ പുതുക്കാന്‍ കഴിയില്ല. നാടുകടത്തലിന് വിധേയപ്പെടുക മാത്രമായിരിക്കും ഇവര്‍ക്ക് നേരിടേണ്ടി വരുന്ന ശിക്ഷ നടപടി. 72 ലക്ഷത്തോളം ദീനാര്‍ ഇവരില്‍നിന്ന് പിഴയായി ഈടാക്കും.
രണ്ടുതവണ പൊതുമാപ്പ് നല്‍കിയിട്ടും ഭൂരിഭാഗം താമസ നിയമലംഘകരും പ്രയോജനപ്പെടുത്താന്‍ തയാറാവാത്തതിനാലാണ് അധികൃതര്‍ നിലപാട് കടുപ്പിച്ചത്. പൊതുമാപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പിഴ ഒഴിവാക്കി നല്‍കിയതിനൊപ്പം നിയമാനുസൃതം പുതിയ വിസയില്‍ കുവൈത്തിലേക്ക് തിരിച്ചുവരാന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍, കരിമ്പട്ടികയില്‍ പെടുന്നവര്‍ക്ക് അത്തരം അവസരം ഉണ്ടാവില്ല. ഇവരില്‍ പലരും നീണ്ട വര്‍ഷങ്ങളായി രാജ്യത്ത് അനധികൃതമായി താമസിച്ചുവരുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.