Web Desk
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ആക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു ഇതില്‍ മൂന്ന് പേരുടെ അവസ്ഥ ഗുരുതരമാണ്. മെക്സിക്കൻ നഗരമായ ഇരപ്വാട്ടലയിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിലാണ് വെടിവെയ്പുണ്ടായത്. ആയുധധാരികളായ ഒരു കൂട്ടം സംഘം വാഹനത്തില്‍ നഗരത്തിലേക്ക് കടക്കുകയും ഒരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയുമാണുണ്ടായത്. മെക്സിക്കൻ സിറ്റി സെക്യൂരിറ്റി സെക്രട്ടറി പെട്രേ കോര്‍ട്ടസ് സ്ലാവയാണ് ഇക്കാര്യം അറിയിച്ചത്. ഇത് തുടര്‍ന്ന് സംഭവസ്ഥലത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.