തീവ്രപരിചരണ വിഭാഗത്തില്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 50 ആണ്.
മസ്‌കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചു പേര്‍. ഗുരുതര നിലയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവര്‍ അമ്പത് രോഗികളാണ്. 339 രോഗികള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത് 103 പേരാണ്.
അതിനിടെ, റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍ 2,335 ആണ്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,44,043 ആണ്. ആകേ മരണം 4,153. 1300 പേര്‍ക്ക് രോഗം ഭേദമായി.
2335 New confirmed cases with #Covid19 and 5 new deaths recorded.
#OmanVsCovid19 pic.twitter.com/VNmv7g5jyU
— عُمان تواجه كورونا (@OmanVSCovid19) February 2, 2022
കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ശേഷം ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റി്‌പ്പേര്‍ട്ട് ചെയ്യപ്പെട്ടത് ഫെബ്രുവരി ഒന്നിനാണ്. 2,828. ഇതിനു മുമ്പ് 2021 ജൂണ്‍ 21 ന് റിപ്പോര്‍ട്ട് ചെയ്ത 2,529 ആണ് ഇതിനു മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്ക്.
2022 ജനുവരി മാസം മാത്രം 33,272 പുതിയ കോവിഡ് കേസുകളാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം ശരാശരി 1,073 പുതിയ കേസുകള്‍.











