വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധനവ്,റോഡ് ടാക്സ് ഇളവ്, ചെലവിന് ആനുപാതി കമായി ബസ്സ് ചാര്‍ജ് വര്‍ധനവ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണി മുടക്ക്
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 21 മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിത കാല സമരം പ്രഖ്യാപിച്ച് ബസുടമകള്‍. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധനവ്,റോഡ് ടാക്സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ്സ് ചാര്‍ജ് വര്‍ധനവ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണി മുടക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പു കള്‍ ഒന്നും പാലിച്ചില്ല. ചര്‍ച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സംയുക്ത ബസ്സുടമ സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെങ്കില്‍ ടാക്‌സില്‍ ഇളവ് നല്‍കണമെന്ന് സമര സമി തി നേതാക്കള്‍ പറഞ്ഞു .അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍ക ണം.സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജിന്റെ കാര്യത്തില്‍ ധാരണ ഉണ്ടാകാത്തതാണ് തീരുമാനം വൈകാന്‍ കാരണം. ബസ് ചാര്‍ജ് മിനിമം പത്തു രൂപയാക്കാനാണ് ഇടതുമുന്നണി അനുമതി നല്‍കിയത്. സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പി ക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ ധാരണയായിരുന്നു.