മസ്കറ്റ്: ഒമാനില്‍ 206 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 4 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങള്‍ 689 ആയി.
#Statement No. 177
September 1, 2020 pic.twitter.com/UxXHP3moAL— وزارة الصحة – سلطنة عُمان (@OmaniMOH) September 1, 2020
അതേസമയം 214 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഒമാനില്‍ ഇതുവരെ 85928 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 81024 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 48 പേരെ കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 416 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 154 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.