Day: May 23, 2025

ഖത്തറിൽ 100 കോടി ഡോളറിന്റെ നിക്ഷേപ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു: വിദേശ സ്ഥാപനങ്ങൾക്ക് മികച്ച അവസരങ്ങൾ

ദോഹ: ഖത്തറിന്റെ വ്യാപാര-നിക്ഷേപ മേഖലയുടെ വളർച്ചയ്ക്ക് പുതിയ ഉണർവേകി, 100 കോടി അമേരിക്കൻ ഡോളർ (സമാനമായും ഏകദേശം ₹8,300 കോടി) മൂല്യമുള്ള പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് ഇൻവെസ്റ്റ് ഖത്തർ. ഖത്തർ സാമ്പത്തിക ഫോറം വേദിയിലായിരുന്നു

Read More »

ഫിഫ അറബ് കപ്പ്: ജേതാക്കൾക്ക് റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഖത്തർ — വിജയികളെ കാത്തിരിക്കുന്നത് കോടികൾ

ദോഹ : ഡിസംബർ മാസം ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ വിജയികൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായി 36.5 മില്യൺ യുഎസ് ഡോളർ പ്രഖ്യാപിച്ച് ഖത്തർ. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ

Read More »

എയര്‍ ഇന്ത്യ എക്‌സ്പ്രസ് പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മേയ് 30ന് പുരസ്‌കാര വിതരണച്ചടങ്ങ്, നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി

തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച്, പത്മരാജന്‍ ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ചേര്‍ന്ന് 34-ാമത് പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവല്‍, ചെറുകഥ, തിരക്കഥ, ചലച്ചിത്രസംവിധാനം, പുതുമുഖ

Read More »

എംടിബി കേരള 2025-26: ഏഴാം പതിപ്പിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കേരളത്തിന് മൗണ്ടൻ സൈക്ലിങ് മത്സരങ്ങളുടെ ആഗോള ഭൂപടത്തിൽ സ്ഥാനം ഉറപ്പാക്കിയ എംടിബി കേരളയുടെ ഏഴാം പതിപ്പിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ അനുവദിച്ചു. 2025-26ലെ ഇന്റർനാഷണൽ മൗണ്ടൻ ബൈക്കിങ് ചാലഞ്ച്

Read More »

ഇഖാമ കാലാവധി കഴിഞ്ഞവർക്കുള്ള ഫൈനൽ എക്സിറ്റ് നടപടികൾ ഇന്ത്യൻ എംബസി പുനരാരംഭിച്ചു

ജുബൈൽ: ഇഖാമയുടെ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് സൗദിയിൽ നിന്നു തിരിച്ചു പോകുന്നതിനുള്ള ഫൈനൽ എക്സിറ്റ് നടപടികൾ ഇന്ത്യൻ എംബസി വീണ്ടും ആരംഭിച്ചു. സൗദിയിലെ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട സിസ്റ്റം അപ്ഡേഷൻ കാരണമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന

Read More »

ഗുണനിലവാരമുള്ള റോഡുകൾക്കായി സൗദി മാതൃക കേരളത്തിലും നടപ്പാക്കണമെന്ന് ആവശ്യം

റിയാദ് : തലപ്പാറയിലെ ദേശീയപാത തകർന്ന സംഭവം ഇനി ആവർത്തിക്കാതിരിക്കാൻ സുതാര്യവും ശക്തവുമായ നിയമങ്ങൾ കേരളത്തിൽ നിലവിൽ വരേണ്ടതിന്റെ ആവശ്യകത ചർച്ചയായിക്കൊണ്ടിരിക്കുന്നു. നാട്ടിലെ വികസന കാര്യങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസി മലയാളികൾ “സൗദി റോഡ്

Read More »

പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പം; ഇൻഡിഗോയുടെ പുതിയ സർവീസുകൾ ഉടൻ

അബുദാബി : ഇന്ത്യയിലേക്കുള്ള വിമാനയാത്ര കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ ഇൻഡിഗോ എയർലൈൻ അബുദാബിയിൽ നിന്നുള്ള പ്രവർത്തനം വിപുലീകരിക്കുന്നു. ജൂൺ 12 മുതൽ ഭുവനേശ്വറിലേക്കും ജൂൺ 13 മുതൽ മധുരയിലേക്കും വിശാഖപട്ടണത്തേക്കും പുതിയ സർവീസുകൾ ആരംഭിക്കും.

Read More »

എഐ രംഗത്തെ ആധിപത്യം ലക്ഷ്യമാക്കി യുഎഇ; ലോകത്തെ വലിയ ഡാറ്റാ സെന്ററിന് തുടക്കമാകുന്നു

അബുദാബി : ആധുനിക സാങ്കേതിക രംഗത്ത് നിർണായകമായ മുന്നേറ്റവുമായി യുഎഇ വീണ്ടും ലോക ശ്രദ്ധ നേടുന്നു. ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്റർ 2026 ഓടെ അബുദാബിയിൽ സ്ഥാപിക്കുമെന്ന് ഔദ്യോഗികമായി

Read More »

കുവൈത്തിൽ കുടിയേറ്റ നിയമലംഘനം: 249 പ്രവാസികൾ പുറത്താക്കപ്പെട്ടു, പരിശോധന കർശനം

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ, കുടിയേറ്റ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ 301 പ്രവാസികളിൽ 249 പേരെ രാജ്യത്തുനിന്ന് നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ള 52 പേരുടെ നിയമപരമായ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Read More »