
ഒമാനിൽ 35,000ത്തിലധികം വാണിജ്യ രേഖകൾ റദ്ദാക്കി; വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം
മസ്കത്ത്: ഒമാനിൽ 35,000ത്തിലധികം വാണിജ്യ രേഖകൾ റദ്ദാക്കി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. പ്രവർത്തനം നിർത്തിയതോ കാലാവധി കഴിഞ്ഞതോ ആയ കമ്പനികളുടെ വാണിജ്യ രേഖകളാണ് റദ്ദാക്കിയത്. വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമാണയാണ് നടപടി.