
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌ക്കരിച്ചു
കുവൈത്ത് സിറ്റി : കാതലായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌കരിച്ചു.പുതിയ നിയമം അനുസരിച്ച്, വിദേശികള്‍ക്ക് ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് ലഭ്യമാകും. നിലവിൽ ഇത് മൂന്ന് വർഷമായിരുന്നു.











