
ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് ഖത്തറിലെ പ്രവാസ സമൂഹം.
ദോഹ : ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്‍റെ 75-ാം വാർഷികം ഖത്തറിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഏഴു മണിക്ക് ഇന്ത്യൻ കൾച്ചറൽ സെന്‍ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിപുൽ ത്രിവർണ പതാക ഉയർത്തി.









