
ഉൽപന്നങ്ങൾക്ക് ഗുണനിലവാരമില്ല: ഖത്തറിലെ സ്വർണ വിപണിയിൽ പരിശോധന കർശനമാക്കി അധികൃതർ
ദോഹ : ഖത്തറിലെ സ്വർണ വിപണിയിൽ പരിശോധന കർശനം. ഗുണനിലവാരമില്ലാത്ത ആഭരണങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് വാണിജ്യ–വ്യവസായ മന്ത്രാലയം. നിയമലംഘകർക്ക് 2 വർഷം വരെ തടവോ 10 ലക്ഷം റിയാൽ വരെ പിഴയോ ചുമത്തും.













