
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ബീന ആന്റണി, മനോജ്, സ്വാസിക എന്നിവര്‍ക്കെതിരെ കേസ്
കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവര്‍ക്കും നടനും ബീനാ ആന്റണിയുടെ ഭര്‍ത്താവുമായ മനോജ് എന്നിവര്‍ക്കുമെതിരെ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.