
അരിക്കൊമ്പന് റേഡിയോ കോളര്‍ ധരിപ്പിക്കണം ; പ്രശ്ന പരിഹാരത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കാം: ഹൈക്കോടതി
ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ജനങ്ങളെ പരിഭ്രാന്തിയിലാ ക്കുന്ന അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടാന്‍ ഹൈക്കോടതി യുടെ നിര്‍ദേശം. ആനയെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി






