
സംസ്ഥാനത്ത് ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ചട്ടലംഘനത്തിന് ഇന്നലെ 5000 പേര്‍ക്കെതിരെ കേസ്, 2000 പേര്‍ അറസ്റ്റില്‍
ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 5346 പേര്‍ക്കെതിരെ കേസെടുത്തു. 2003 പേരെ അറസ്റ്റ് ചെയ്തു. 3500ഓളം വാഹനങ്ങളും പിടിച്ചെടുത്തു.ക്വാറന്റീന്‍ ലംഘനത്തിന് 32 പേര്‍ക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാത്ത 10,943 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
