Day: February 10, 2021

ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള ആരെയും വിവാഹം ചെയ്യാം: പഞ്ചാബ് ഹരിയാന ഹൈക്കോടതി

സര്‍ ദിന്‍ഷാ ഫര്‍ദുഞ്ചി മുല്ല എഴുതിയ ‘മുഹമ്മദീയ നിയമ തത്ത്വങ്ങള്‍’ എന്ന പുസ്തകത്തിലെ ആര്‍ട്ടിക്കിള്‍ 195 പരാമര്‍ശിച്ച്, ഋതുമതിയാവുമ്‌ബോള്‍ ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള ഒരാളുമായി വിവാഹ കരാറില്‍ ഏര്‍പ്പെടാന്‍ പ്രാപ്തിയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Read More »

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ഗോമതിയും അറസ്റ്റില്‍

6 ദിവസമായി നിരാഹാരമിരിക്കുന്ന ഗോമതിയുടെ ആരോഗ്യനില മോശമായിരുന്നു. ഡോക്ടര്‍മാര്‍ വന്ന് പരിശോധിച്ചപ്പോള്‍ ഗോമതി ഛര്‍ദ്ദിച്ചിരുന്നു.

Read More »

ടൈറ്റാനിയത്തിലെ എണ്ണചോര്‍ച്ച: സ്ഥിതി നിയന്ത്രണവിധേയമെന്ന് കളക്ടര്‍

ഇന്നലെ (ഫെബ്രുവരി 10) പുലര്‍ച്ചെയാണ് ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് തകര്‍ന്ന് ഫര്‍ണസ് ഓയില്‍ ഓടവഴി കടലിലേക്ക് ഒഴുകിയത്. വാതകച്ചോര്‍ച്ചയുടെ ഉത്ഭവസ്ഥാനം അതിവേഗം കണ്ടെത്തി അടയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വളരെ വലിയ തോതില്‍ കടലിലേക്ക് എണ്ണ വ്യാപിക്കുന്നതു തടയാന്‍ കഴിഞ്ഞതായി കളക്ടര്‍ പറഞ്ഞു.

Read More »
pinarayi-vijayan

പിഎസ്‌സി പട്ടികയിലുള്ള 80 ശതമാനം പേര്‍ക്കും നിയമനം ലഭിക്കില്ല: മുഖ്യമന്ത്രി

സര്‍ക്കാരിനെ പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യല്‍ മാത്രമാണ്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തുന്ന അധികാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

പാലാ തന്നില്ലെങ്കില്‍ എല്‍ഡിഎഫില്‍ തുടരില്ല: മാണി സി കാപ്പന്‍

പാലായുടെ പ്രശ്‌നമല്ല. എന്‍സിപിയുടെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്.പാലാ തന്നില്ലെങ്കില്‍ എല്‍ഡിഎഫില്‍ തുടരില്ല. തന്റെ തീരുമാനം മാധ്യമങ്ങള്‍ക്ക് ഊഹിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Read More »

കുറവുകളുണ്ടെങ്കില്‍ കര്‍ഷക നിയമം ഭേദഗതി ചെയ്യാം: പ്രധാനമന്ത്രി

കര്‍ഷകസമരത്തിന്റെ ശൈലി സമരജീവികളുടേതാണ്. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞു.

Read More »

യുഎഇയില്‍ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; രണ്ട് പേര്‍ക്ക് ജീവപര്യന്തം

റാസല്‍ഖൈമ പൊലീസിന്റെ പിടിയിലായ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, പീഡനം, മര്‍ദ്ദനം, അപമാനിക്കല്‍, കൃത്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഭീഷണി എന്നിങ്ങനെ വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയത്.

Read More »

സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

2016 മുതലുള്ള ശമ്ബള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡോക്ടര്‍മാരുടെ സമരം

Read More »

മണ്ണെണ്ണയില്‍ കുളിച്ച് അവതരിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍,നിങ്ങളുടെ ജീവന്‍ വെച്ചാണ് അവരുടെ കളി; സമരക്കാരോട് ധനമന്ത്രി

ഒരു തീപ്പൊരിയില്‍ സംസ്ഥാനമാകെ ആളിപ്പടരുന്ന കലാപം ലക്ഷ്യമിട്ടാണ് അവരെത്തുന്നത്. ക്രൂരമായ ഈ രാഷ്ട്രീയക്കളി തിരിച്ചറിയണമെന്ന് സമരരംഗത്തുള്ള ഉദ്യോഗാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നു. ഇനി ഈ ദുഷ്ടശക്തികള്‍ സംവരണ സമരത്തിലെന്നപോലെ ഹതഭാഗ്യര്‍ക്ക് തീകൊളുത്താനും മടിക്കില്ല.

Read More »

രാജ്യത്ത് 66 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,067 പുതിയ പ്രതിദിന കേസുകളാണ് രേഖപ്പെടുത്തിയിയത്. കൂടാതെ 13,087 രോഗികള്‍ സുഖം പ്രാപിക്കുകയും ആശുപത്രി വിടുകയും ചെയ്തു. മൊത്തം സജീവ കോവിഡ് കേസുകളില്‍് 2,114 പേരുടെ എണ്ണം കുറയാന്‍ കുവ് കേസുകള്‍ കുറയുന്നതിന് ഇത് കാരണമായി.

Read More »

ഫര്‍ണസ് ഓയില്‍ ചോര്‍ച്ച: തിരുവനന്തപുരത്തെ കടല്‍തീരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിലക്ക്

ഇന്ന് രാവിലെയാണ് പൈപ്പ് പൊട്ടി കടല്‍ത്തീരത്ത് ഫര്‍ണസ് ഓയില്‍ പടര്‍ന്നത്. കറുത്ത നിറത്തില്‍ ഫര്‍ണസ് ഓയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം കടലില്‍ പടര്‍ന്നിട്ടുണ്ടെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.

Read More »

മൂന്ന് ലക്ഷം പേരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ അനധികൃതമായി സ്ഥിരപ്പെടുത്തി: ചെന്നിത്തല

മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി പലരും എല്‍ഡിഎഫ് വിട്ടു യുഡിഎഫില്‍ ചേരുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം മാണി സി കാപ്പന്‍ ഇതുവരേയും യുഡിഎഫിനെ ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Read More »

പാലാ സീറ്റ്: വിട്ടുകൊടുക്കില്ലെന്ന് പിണറായി; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി മാണി സി കാപ്പന്‍

പാലാ സീറ്റ് തര്‍ക്കത്തില്‍ എന്‍സിപി മുന്നണിമാറ്റ ചര്‍ച്ചകളിലേക്കെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍നിന്ന് മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നാണ് വിവരം

Read More »