Day: February 4, 2021

ആഗോള വെല്ലുവിളികളെ നേരിടാന്‍ പ്രധാനമന്ത്രിയുടെ ‘അഞ്ച് എസ്’: രാജ്‌നാഥ് സിംഗ്

വിതരണാധിഷ്ഠിത സമീപനത്തില്‍ നിന്ന് ആവശ്യകതാധിഷ്ഠിത സമീപനത്തിലേക്കുള്ള പരിവര്‍ത്തനം, ദേശീയ വിഭവങ്ങളുടെ പരമാവധി വിനിയോഗം, സൃഷ്ടിപരമായ കഴിവുകളും ശ്രദ്ധയും ഗവേഷണമേഖലയില്‍ കേന്ദ്രീകരിക്കുക എന്നീ കാഴ്ചപ്പാടുകളിലൂന്നിയുള്ള മുന്നേറ്റമാണ് ബഹിരാകാശ മേഖലയില്‍ രാജ്യം ലക്ഷ്യമിടുന്നത്.

Read More »

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു

ജേക്കബ് തോമസിനെപ്പോലെയൊരാള്‍ ബിജെപിയിലേക്ക് വരാന്‍ കാരണം ഇരുമുന്നണിയിലേയും അഴിമതി കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

Read More »

കര്‍ഷകരുടെ ശാക്തീകരണത്തിനായി ബജറ്റില്‍ നിരവധി നടപടികള്‍: പ്രധാനമന്ത്രി

ധീരരായ രക്തസാക്ഷികളെ അഭിവാദ്യം ചെയ്തു കൊണ്ട് ചൗരിചൗരയില്‍ അവര്‍ നടത്തിയ ത്യാഗം രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് ഒരു പുതിയ ദിശാബോധം നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറുവര്‍ഷം മുമ്പ് ചൗരി ചൗരയില്‍ നടന്ന സംഭവം കേവലം തീവെയ്പ് സംഭവമല്ലെന്നും ചൗരി ചൗരയുടെ സന്ദേശം വളരെ വിശാലമാണെന്നും അദ്ദേഹം പറഞ്ഞു.

Read More »

തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം പതിനഞ്ച് പേര്‍ക്ക്

സമൂഹവുമായി നേരിട്ട് ബന്ധമുളള തൊഴില്‍മേഖലകളിലെ തൊഴിലാളികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഏറ്റവും മികച്ച തൊഴിലന്തരീക്ഷം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കാനും, തൊഴിലാളി തൊഴിലുടമാബന്ധം മെച്ചപ്പെടുത്താനും തൊഴിലാളികള്‍ക്ക് ബഹുജനങ്ങളുമായി മികച്ച ഇടപെടലും ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

Read More »

വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്; 4.26 ലക്ഷം രൂപയ്ക്ക് ഒന്നല്ല, ആകെ 80 ചെക്ക്ഡാമുകള്‍

മൂന്നാര്‍ അത്യന്തം പരിസ്ഥിതിലോലപ്രദേശമായതു കൊണ്ടാണ് സിമന്റ് നിര്‍മ്മിതികള്‍ ഒഴിവാക്കി, പ്രാദേശികവും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കള്‍ ഉപയോഗിച്ച് ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

Read More »

നാലര വര്‍ഷത്തില്‍ വിതരണം ചെയ്തത് ഒന്നര ലക്ഷത്തിലധികം പട്ടയം

അവസാന ഘട്ട പട്ടയ വിതരണത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്. 6008 പട്ടയങ്ങളാണ് ഇവിടെ വിതരണത്തിന് തയ്യാറായത്. ഇതില്‍ വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന പട്ടയങ്ങളും ഉള്‍പ്പെടും.

Read More »

തെരഞ്ഞെടുപ്പ് നടത്തിപ്പ്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാന്‍ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥര്‍

നേരത്തെ പത്തനംതിട്ട കളക്ടറായിരുന്ന പി.ബി. നൂഹ്, പാലക്കാട് കളക്ടറായിരുന്ന ഡി. ബാലമുരളി എന്നിവരെയാണ് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരായി നിയമിച്ചത്.

Read More »

കേരളത്തില്‍ പ്രതിവര്‍ഷം 66,000 പുതിയ അര്‍ബുദ രോഗികള്‍ ഉണ്ടാവുന്നു: മുഖ്യമന്ത്രി

കണ്ണപുരം മോഡല്‍ കാന്‍സര്‍ വിമുക്ത പദ്ധതിയിലൂടെ ജനങ്ങളില്‍ അര്‍ബുദ രോഗം സംബന്ധിച്ച ബോധവത്ക്കരണം നടത്താനും രോഗത്തെക്കുറിച്ചുള്ള മിഥ്യാധാരണ മാറ്റാനും ഭയം അകറ്റാനും കഴിഞ്ഞു. ഇതുപോലെ അനുകരണീയ മാതൃകയാണ് പരിയാരം പഞ്ചായത്തില്‍ നടപ്പാക്കിയ ഭീതിയല്ല പ്രതിരോധമാണ് എന്ന പേരിലെ പദ്ധതി

Read More »

ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കാന്‍ കെ.എസ്.എഫ്.ഡി.സി അപേക്ഷ ക്ഷണിച്ചു

മലയാള ഭാഷാ പരിജ്ഞാനമുള്ള വിനിതാ സംവിധായകര്‍ക്കും പുതുമുഖ വനിതാ സംവിധായകര്‍ക്കും പുതുമുഖ വനിതാ സംവിധായകര്‍ക്കും പ്രൊപ്പോസല്‍ സമര്‍പ്പിക്കാം.

Read More »

കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു

1940ല്‍ കുട്ടനാട്ടിലെ മാത്തൂര്‍ കുടുംബത്തിലാണ് മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ജനിച്ചത്. പതിനാലാം വയസില്‍ ജ്യേഷ്ഠന്‍ മോഹനകുഞ്ഞു പണിക്കരുടെ പ്രേരണയില്‍ കഥകളി അഭ്യസിക്കാന്‍ തുടങ്ങി

Read More »

കര്‍ഷകസമരം: കങ്കണ റണൗട്ടിന്റെ രണ്ട് വിവാദ ട്വീറ്റുകള്‍ നീക്കി

റിഹാനയ്ക്കു നേരെയുള്ള കങ്കണയുടെ പരാമര്‍ശത്തിനെതിരെ വ്യാപകപ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കങ്കണയുടെ ട്വീറ്റ് റിമൂവ് ചെയ്തത്.

Read More »

ഫേസ് ടു ഫേസ് ഫ്ലാഗ്ഷിപ്പ് പരിപാടിക്ക് ഭരണാനുമതി

വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി 2018-19 മുതലാണ് ഫേസ് ടു ഫേസ് പരിപാടി കമ്മിഷന്‍ നടത്തിവരുന്നത്.

Read More »

ഒരു കുടുംബത്തിന് 50,000 രൂപ നല്‍കുന്ന ‘അതിജീവിക പദ്ധതി’: 146 പേര്‍ക്ക് കൂടി ധനസഹായം

കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ ഈ സര്‍ക്കാര്‍ ആവിഷിക്കരിച്ച പദ്ധതിയാണ് അതിജീവിക

Read More »

മികച്ച സാങ്കേതിക വിദ്യ പൊലീസ് പിന്തുടരുന്നു: മുഖ്യമന്ത്രി

കേരള പൊലീസിന്റെ ഏത് പ്രവര്‍ത്തന മണ്ഡലത്തിലും സാങ്കേതിക വിദ്യയുടെ ഉയര്‍ന്ന രൂപം തന്നെയാണ് ഉപയോഗിക്കുന്നത്. ലോകത്ത് അനുദിനം പെരുകുന്ന സൈബര്‍ കുറ്റ കൃത്യങ്ങള്‍ തടയുകയും, സുരക്ഷിതത്വം ഉറപ്പാക്കുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Read More »

ശെല്‍വരാജിന്റെ പാര്‍ട്ടി മാറ്റം: ഡീല്‍ വെളിപ്പെടുത്തുമെന്ന് പി.സി ജോര്‍ജ്

കുഞ്ഞാലികുട്ടി രാജി വച്ച് വരുന്നത് യുഡിഎഫിന് ദോഷമേ ചെയ്യു.യുഡിഎഫിന്റെ തകര്‍ച്ചയുടെ ആക്കം ഇത് കൂട്ടുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു.

Read More »