
ബിജെപിക്ക് മികച്ച മുന്നേറ്റം; കണ്ണൂരിലും നിലമ്പൂരിലും അക്കൗണ്ട് തുറന്നു
തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ടിടത്ത് എന്‍ഡിഎ ലീഡ് നേടുന്നു. പന്തളം മുന്‍സിപ്പാലിറ്റിയിലും ചങ്ങനാശേരി ഈസ്റ്റിലും എന്‍ഡിഎ മുന്നേറുന്നുവെന്നാണ് സൂചന.

തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ടിടത്ത് എന്‍ഡിഎ ലീഡ് നേടുന്നു. പന്തളം മുന്‍സിപ്പാലിറ്റിയിലും ചങ്ങനാശേരി ഈസ്റ്റിലും എന്‍ഡിഎ മുന്നേറുന്നുവെന്നാണ് സൂചന.

സ്വര്‍ണക്കടത്ത് അഴിമതി ആരോപണങ്ങളില്‍ മന്ത്രിയുടെ പേര് ഉയര്‍ന്നതോടെ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സീറ്റ് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നിര്‍ബന്ധിതമായിരുന്നു. എന്നാല്‍ റിസല്‍ട്ട് പുറത്തുവന്നതോടെ ഇതെല്ലാം തകിടം മറിയുകയായിരുന്നു.

തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നേടി. കോഴിക്കോട് ബിജെപി സിറ്റിങ് സീറ്റ് (സിവില്‍ സ്റ്റേഷന്‍) എല്‍ഡിഎഫ് നേടി. ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് (യുഡിഎഫ്) തോറ്റു. നെടുമങ്ങാട് നഗരസഭാധ്യക്ഷ ലേഖ സുരേഷ് (എല്‍ഡിഎഫ്) തോറ്റു.

86 മുനിസിപ്പാലിറ്റികളില്‍ ലീഡ് നില അറിഞ്ഞ 78 എണ്ണത്തില്‍ 38 മുനിസിപ്പാലിറ്റികള്‍ യുഡിഎഫ്, 32 എണ്ണം എല്‍ഡിഎഫ്, എന്‍ഡിഎ- 4, മറ്റുള്ളവര്‍- 4 എന്നിങ്ങനെയാണ് നിലവിലെ നില.

റീ കൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊല്ലം കോര്‍പ്പറേഷനില്‍ 8 സീറ്റില്‍ എല്‍ഡിഎഫ് മുന്നിലാണ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫ് മുന്നേറുന്നു.

കട്ടപ്പന, മണ്ണാര്‍ക്കാട്, പട്ടാമ്പി നഗരസഭയില്‍ യുഡിഎഫ് മുന്നിലാണ്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് മുന്നിലും ബിജെപി രണ്ടാമതും ആണ്.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തിരുവനന്തപുരം വര്‍ക്കല,നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റികളില്‍ എല്‍ ഡി എഫ് രണ്ട് സീറ്റില്‍ ലീഡ് ചെയ്യുകയാണ്. പാലാ മുന്‍സിപ്പാലിറ്റിയിലും എല്‍ ഡി എഫ്

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.