Day: October 25, 2020

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്; 7649 പേര്‍ക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374,

Read More »

മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള ചെല്ലങ്കാവില്‍ പോയിട്ടും എന്ത് കൊണ്ട് മന്ത്രി ബാലന്‍ സമരപന്തലിലേക്കെത്തിയില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ ചോദിക്കുന്നു.

Read More »

കളമശ്ശേരി മെഡിക്കൽ കോളേജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ല; മന്ത്രി കെ.കെ ശൈലജ

കളമശ്ശേരി മെഡിക്കൽ കോളേജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അന്വേഷണത്തിൻ്റെ ഭാഗമായാണ് നഴ്സിംഗ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തത്. കളമശേരി മെഡിക്കൽ കോളേജിനെ തകർക്കാൻ ബോധപൂർവ്വമായി ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

Read More »

ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം; പ്രധാനമന്ത്രി

ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.എല്ലാ ആഘോഷങ്ങളിലും അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More »

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല; മന്ത്രി രവിശങ്കർ പ്രസാദ്

ഭരണഘടനയുടെ 370-ാം അനുച്ഛേദപ്രകാരം ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് നിയമ മന്ത്രി രവിശങ്കർ പ്രസാദ്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട പിഡിപി നേതാവ് മെഹബൂബ മുഫ്തിക്കുള്ള മറുപടിയായിട്ടാണ് കേന്ദ്ര മന്ത്രിയുടെ നേരിട്ടുള്ള പ്രതികരണം.

Read More »

ചൈനയ്ക്കുളള മുന്നറിയിപ്പുമായി രാജ്നാഥ് സിംഗിന്റെ അതിർത്തിയിലെ ആയുധപൂജ

: ചൈനയുമായി അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സിക്കിമിലെ ഇന്ത്യൻ സൈന്യത്തിനൊപ്പം ഇന്ന് ആയുധപൂജ നടത്തും. ചൈനീസ് അതിർത്തിക്കടുത്ത് വിന്യസിച്ചിരിക്കുന്ന സൈനിക യൂണിറ്റിനൊപ്പമാണ് അദ്ദേഹം ആയുധപൂജ നടത്തുന്നത്.

Read More »

ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി

പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ പീഡനത്തില്‍ ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ഹാഥ്റാസില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ ഗാന്ധി കുടുംബാംഗങ്ങള്‍ പഞ്ചാബിലെ പീഡനത്തില്‍ മൌനം പാലിക്കുന്നെന്നായിരുന്നു ആരോപണം. തെരഞ്ഞെടുക്കപ്പെടുന്ന പീഡനക്കേസുകളില്‍ മാത്രമാകും രാഹുലിന്‍റെ പ്രതികരണം എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 578 കോവിഡ് മരണം; രോഗമുക്തി നിരക്ക് 90 ശതമാനം കടന്നു

രാജ്യത്ത് കോവിഡ് ബാധിച്ച്‌ 24 മണിക്കൂറിനിടെ 578 പേര്‍ മരിച്ചു. പുതുതായി 50,129 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 70,75,723 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 90 ശതമാനത്തിലധികമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 78,63,892 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,18,567 ആണ് മരണം. 6,68,273 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Read More »