
“ചങ്ങാത്തം മതി-വിസ വേണ്ട” യു.എ.ഇ-ഇസ്രായേല്‍ പൗരന്മാര്ക്ക് ഇനി വിസരഹിത യാത്രയാകാം
ഇരു രാജ്യങ്ങളും ചേര്‍ന്ന് ‘അബ്രഹാം ഫണ്ടി’ന് രൂപം നല്‍കി

ഇരു രാജ്യങ്ങളും ചേര്‍ന്ന് ‘അബ്രഹാം ഫണ്ടി’ന് രൂപം നല്‍കി

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരയ്ക്ക് ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുക. കൊവിഡ് നിയന്ത്രണങ്ങളോടെ പ്രതിദിനം 250 പേർക്ക് മാത്രമാണ് തുലാമാസ പൂജകൾക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്.

സ്വപ്ന ക്രിമിനല്‍ കേസ് പ്രതിയെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനം ഇതിനുശേഷമാണ്. ലൈഫ് മിഷനില്‍ 5% കമ്മിഷന്‍ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനെന്ന് സന്ദീപ് പറഞ്ഞു

നവംബര്‍ മാസം അവസാനം വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. 717 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 76,51,108 ആയി. മരണ സംഖ്യ 1,15,914 ആയി ഉയര്‍ന്നു.

അനിൽ അക്കരയുടേത് മുതലക്കണ്ണീരീണെന്നും മാപ്പു പറയണമെന്നും മന്ത്രി എ.സി മൊയ്തീൻ. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് ഉടൻ പൂർത്തിയാക്കി അർഹരായവർക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധിയായ അനിൽഅക്കര മുഖ്യമന്ത്രിക്ക് കത്തുനൽകിയിരിക്കുന്നു.

കളമശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ഡോ നജ്മ. ഹാരിസും ബൈഹക്കും ജമീലയും ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് നജ്മ പറഞ്ഞു.

പാലത്തായി പീഡന കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. നിലവിലെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്നും കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം പുതിയ സംഘം രൂപീകരിക്കണം.

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഖാലിദിനൊപ്പം ചേര്‍ന്ന് 1.90 ലക്ഷം അമേരിക്കന്‍ ഡോളര്‍ കടത്തിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് എം ശിവശങ്കറെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും, വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.

മനുഷ്യരും ആരോഗ്യവും ജൈവവൈവിധ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും അതിലുണ്ടാകുന്ന തകർച്ച പ്രകൃതിയിൽ സമാനതകളില്ലാത്ത ആഘാതം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ റിസർച്ച് ബ്‌ളോക്കും ഗസ്റ്റ് ഹൗസും

ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടര്‍ന്ന് സംസ്ഥാനമെങ്ങും ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വിയുടെ സേവനം തടസപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് തകരാറുണ്ടായത്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസപ്പെട്ടിട്ടുണ്ട്.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ആവിഷ്‌കരിച്ച ബാഹസൗഹൃദ കേരളം പ്രചാര പദ്ധതി സമൂഹത്തിൽ വലിയ ചുവടുവയ്പുകൾ നടത്താൻ പര്യാപ്തമാണെന്ന് ആരോഗ്യം – വനിത – ശിശുവികസന വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ എല്ലാ സ്കൂളുകളും നവംബര്‍ രണ്ടിന് തുറക്കാന്‍ മുഖ്യമന്ത്രി വൈഎസ് ജഗ്ഗന്‍മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കി. സ്കൂളുകളുടെ പ്രവര്‍ത്തനത്തിനായി കര്‍ശനമായ ചിട്ടകളോട് കൂടിയ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.ഇന്ത്യയിൽ ആദ്യം തുറക്കുന്നത് ആന്ധ്രാപ്രദേശിലെ സ്കൂളുകൾ എന്ന

കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി അയർലൻഡ്. രണ്ടാമതും ലോക്ക്ഡൗണിൽ പ്രവേശിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമാണ് അയർലൻഡ്. ആറ് ആഴ്ചത്തേക്കാണ് ലോക്ക്ഡൗൺ. തിങ്കള്ഴാച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് നിർമ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങി. ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. അദ്യ ഘട്ടത്തിൽ

ലണ്ടനില്‍ വീണ്ടും മാസ്‌ക് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. ഹൈഡ് പാര്‍ക്ക്, ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നത്. കോവിഡ് മരണ സംഖ്യ കുതിച്ചുയരുന്നതിനിടെയാണ് ആളുകൾ മാസ്ക് ഒഴിവാക്കാൻ വേണ്ടി തെരുവിലിറങ്ങുന്നത്.

രാജ്യത്ത് കോവിഡ് വ്യാപന സാഹചര്യത്തില്‍ ഉത്സവ കാലത്ത് കൂടുതല്‍ ജാഗ്രത വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്. ലോക്ഡൗണിനു ശേഷം ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി

നൂറ് വര്‍ഷം തികഞ്ഞ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കള്‍ തങ്ങളുടെ ഇത്രയും കാലത്തെ വീഴ്‌ചകളെ കുറിച്ച് വിലയിരുത്തുന്നത് സ്വാഗതാര്‍ഹമാണ്. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അത്തരമൊരു ആത്മവിമര്‍ശനപരമായ പുന:പരിശോധനയുടെ സൂചനകളാണ് പ്രശസ്‌ത എഴുത്തുകാരനായ

ഐ പി എല്ലിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് കിംഗ്സ് ഇലവൻ പഞ്ചാബ്. ശിഖാർ ധവാൻ്റെ ഒറ്റയാൾ പോരാട്ടത്തെ മികച്ച ടീം ഗെയിമിലൂടെ മറികടന്നാണ് പഞ്ചാബിൻ്റെ വിജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ധവാൻ്റെ പ്രകടനം പാഴായി. ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിർത്താനും പഞ്ചാബിനായി.