Day: October 20, 2020

തിരക്ക് നിയന്ത്രിക്കാൻ സന്ദര്‍ശന സമയം ക്രമീകരിച്ച് ബാങ്കുകള്‍

വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണം ബാധകമല്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ അറിയിച്ചു.

Read More »

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്‍റ് സയന്‍സസിന്റെ പുതിയ സംവിധാനങ്ങള്‍പ്രവര്‍ത്തനമാരംഭിക്കുന്നു

അന്താരാഷ്ട്ര നിലവാരത്തിലുള ഒരു വൈറോളജി ഗവേഷണകേന്ദ്രം പ്രവര്‍ത്തന സജ്ജമായിട്ട് ഒരാഴ്ച ആകുമ്പോഴേയ്ക്കും കേരളത്തിലെ ശാസ്ത്ര ഗവേഷണ മേഖലയ്ക്ക് അഭിമാനിക്കാവുന്ന മറ്റൊരു സുദിനം കൂടി ആഗതമായിരിക്കുന്നു. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്‍റ് സയന്‍സസിന്റെ പുതിയ സംവിധാനങ്ങള്‍ നാളെ ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്.

Read More »

റിയല്‍ എസ്റ്റേറ്റ് ചട്ടങ്ങളില്‍ മാറ്റം: ഒമാനില്‍ പ്രവാസികള്‍ക്ക് കെട്ടിടങ്ങള്‍ സ്വന്തമാക്കാം

23 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കുന്നതിന് അവസരം ലഭിക്കുക

Read More »

ഓഡിറ്റിംഗ് വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് അഴിമതിക്കെന്ന് ചെന്നിത്തല

കോവിഡ് പ്രതിരോധം സര്‍ക്കാര്‍ മോശമാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളത്തിലെ കോവിഡ് വ്യാപനം അമ്പരിപ്പിക്കുന്നതാണ്.

Read More »

സൗദിയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കൂ: സൗദി എയര്‍ലൈന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അപേക്ഷിച്ച് മലയാളികള്‍

72 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ ടെസ്റ്റും കാലാവധിയുള്ള വിസയും ഉണ്ടെങ്കില്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു തടസ്സമില്ലെന്ന് ജവാസാത്ത്‌

Read More »

നടന്‍ പൃഥ്വിരാജിന് കോവിഡ്; സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചു

നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Read More »

ന്യൂ ഫണ്ട്‌ ഓഫറുകള്‍ നിക്ഷേപ യോഗ്യമാണോ?

10 രൂപ മാത്രമേ യൂണിറ്റിന്‌ മുഖവിലയുള്ളൂവെന്ന കാരണത്താല്‍ മാത്രം ന്യൂ ഫണ്ട്‌ ഓഫറുകള്‍ നിക്ഷേപത്തിനായി തി രഞ്ഞെടുക്കുന്നതിന്‌ പകരം പ്രകടന സ്ഥിരതയിലും നേട്ടത്തിലും മികച്ചു നില്‍ക്കു ന്ന നിലവിലുള്ള നിലവാരമേറിയ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ്‌ ഉചിതം.

Read More »

‘വാസന്തി’ ചിത്രം കോപ്പിയടിയെന്ന് എഴുത്തുകാരന്‍ പി കെ ശ്രീനിവാസന്‍

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്തു നേരില്‍ കണ്ടപ്പോള്‍ ഇ എം എസ് നമ്ബൂതിരിപ്പാടിനോട് അക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം തമാശരൂപത്തിലാണ് അതെടുത്ത്. അത് തന്നെ വേദനിപ്പിച്ചെന്നു അദ്ദേഹം പറയുമായിരുന്നു. ഐപിക്ക് പ്രതിഫലം വേണ്ട.

Read More »

24 മണിക്കൂറിനിടെ 46,791 പോസിറ്റീവ് കേസുകള്‍; മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കുമായി ഇന്ത്യ

കോവിഡ് കണക്കില്‍ ഇന്ത്യയ്ക്ക് ആശ്വാസദിനം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,791 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ജൂലൈ 23 നാണ് ഏറ്റവും ഒടുവിലായി അന്‍പതിനായിരത്തില്‍ താഴെ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവു വരുന്നത് രോഗമുക്തി നിരക്ക് കൂടുന്നതും രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്.

Read More »

ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ എന്ന് ശശി തരൂര്‍

ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ? എന്ന ട്വിറ്റുമായി ശശി തരൂര്‍. ഐഎംഎഫിന്റെ ആസ്ഥാനം വലിയ സമ്ബദ്ഘടനയാ ചൈനയിലേക്ക് മാറുമോ എന്ന ചോദ്യവുമായാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ചൈനയുടെയും അമേരിക്കയുടെയും സമ്ബദ്ഘടനകളുടെ വളര്‍ച്ച താരതമ്യം ചെയ്താണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

Read More »

പകര്‍ച്ചപ്പനി: അബുദാബിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യ വാക്സിന്‍

വിദ്യാഭ്യാസ പ്രക്രിയയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനൊപ്പം വിദ്യാര്‍ഥികളെ പകര്‍ച്ചവ്യാധിയില്‍നിന്ന് സംരക്ഷിക്കാനുമാണ് വാക്‌സിന്‍ നല്‍കുന്നത്‌

Read More »

ബംഗളൂരു മയക്കുമരുന്ന് കേസ്: പ്രതി അനൂപ് മുഹമ്മദ് ഇ.ഡി കസ്റ്റഡിയില്‍; ബിനീഷുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും

ബിനീഷ് കോടിയേരിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് കസ്റ്റഡിയില്‍ വാങ്ങിയത്

Read More »

കളമശേരിയില്‍ രോഗി മരിച്ച സംഭവത്തില്‍ വീഴ്ച്ചപറ്റി; നഴ്‌സിന്റെ ശബ്ദസന്ദേശം വ്യാജമല്ല: ഡോ നജ്മ

വെന്റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില നഴ്‌സിംഗ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നുണ്ട്. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതാണ്. രണ്ട് രോഗികള്‍ക്ക് പരിചരണക്കുറവ് മൂലം ഓക്‌സിജന്‍ ലഭിച്ചില്ലെന്നും നജ്മ കൂട്ടിച്ചേര്‍ത്തു.

Read More »

അവസാന സ്ഥാനക്കാരുടെ പോരിൽ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം; തോൽവി ശീലമാക്കി ചെന്നൈ

ഐ പി എൽ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാടെ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് ജയം. ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ ഏഴ് വിക്കറ്റിനാണ് അവസാന സ്ഥാനക്കാരായ രാജസ്ഥാൻ തോൽപ്പിച്ചത്. തോൽവിയോടെ ചെന്നൈ പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി. പത്ത് കളികളിൽ നിന്ന് ചെന്നൈയുടെ ഏഴാമത്തെ തോൽവിയാണിത്.

Read More »