
ടോവിനോയുടെ ആരോഗ്യനിലയില്‍ പുരോഗതി
ഇനി ആന്തരിക രക്തസ്രാവമുണ്ടാകാനുളള ലക്ഷണമില്ലെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.

ഇനി ആന്തരിക രക്തസ്രാവമുണ്ടാകാനുളള ലക്ഷണമില്ലെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.

രണ്ട് കോടതികളില്‍ നിന്ന് സമാന വിധി വന്ന കേസില്‍ ഇടപെടണമെങ്കില്‍ വ്യക്തമായ രേഖകള്‍ വേണമെന്ന് കോടതി അറിയിച്ചു.

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാര്‍ത്തകള്‍ പിടികൂടാനേല്‍പ്പിച്ച് സര്‍ക്കാര്‍.

കോവിഡുകാലത്താണ് കെഎസ്ആർടിസി എംഡിയായി ബിജു പ്രഭാകർ സ്ഥാനമേറ്റെടുക്കുന്നത്. കഴിഞ്ഞ പുനരുദ്ധാരണ പാക്കേജ് നടപ്പായില്ല

സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് സർക്കാർ തീരുമാനം. എക്സൈസ് വകുപ്പ് ശുപാർശ ആരോഗ്യ വകുപ്പ് എതിർത്തു. കോവിഡ് വ്യാപനം കുറഞ്ഞ ശേഷമേ ബാർ തുറക്കൂ എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി ഇ.പി. ജയരാജന് ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മന്ത്രിയെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ബുധനാഴ്ച രാത്രി ഏഴ് മണിയോടെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

ബിജെപിയില്‍ ഭിന്നതയും വിവാദങ്ങളും പുകയുന്നതിനിടെ സംസ്ഥാന ഭാരവാഹി യോഗം അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും. വെള്ളി- ശനി ദിവസങ്ങളില്‍ നടക്കുന്ന യോഗത്തില്‍ തദ്ദേശ തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് രൂപം നല്‍കുക എന്നതാണ് പ്രധാന അജണ്ട.

കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഒത്താശയോടെ ചട്ടം ലംഘിച്ച് പി.ആർ കമ്പനി മാനേജർ സ്മിതാ മേനോനെ 2019 നവമ്പറിൽ അബുദാബിയിൽ വെച്ചു നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തത് സംബന്ധിച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പ് ജോയൻറ് സെക്രട്ടറി (PSP &CPO) പാസ്പോർട്ട് സേവാ പ്രോഗ്രാം & ചീഫ് പാസ്പോർട്ട് ഓഫീസർ, അരുൺ കെ ചാറ്റർജിയിൽ നിന്നും റിപ്പോർട്ട് തേടി.

സെന്റ്. ജോണ്‍സ് യൂണിവേഴ്സിറ്റി, കിഷനാട്ടം എന്ന പേരാണ് കേരളത്തിലെ വ്യാജ സര്‍വകലാശാലയായി പട്ടികയില്‍ പെടുത്തിയിട്ടുള്ളത്.

സിപിഐഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി തറയിൽ നന്ദനനെ റിമാൻഡ് ചെയ്‌തു. കേസില്‍ രണ്ടു പ്രതികളെകൂടി പൊലീസ് അറസ്റ്റുചെയ്‌തു. ചിറ്റിലങ്ങാട് സ്വദേശികളായ ആലിങ്ങ

ലേലത്തിന്റെ തീയതിക്ക് മുമ്പ് ഓര്‍ഡര്‍ റദ്ദാക്കാന്‍ അവസരമുണ്ട്. ലേലം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കടപ്പത്രങ്ങളുടെ യൂണിറ്റുകള്‍ നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കും.

രൂപരേഖ സമര്‍പ്പിച്ചശേഷമാണ് പദ്ധതിയില്‍ നിന്ന് പിന്‍മാറിയതെന്ന് ജി ശങ്കര്‍. യൂണിടാക് പിന്നീട് നല്‍കിയ രൂപരേഖയ്ക്ക് ഇതുമായി സാദൃശ്യമുണ്ട്. കരാറുകാര്‍ക്ക് അനുകൂലമായ തരത്തില്‍ പദ്ധതി മാറ്റി.

എൻ സി ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്ന് വാദം കേൾക്കൽ തുടങ്ങാനാണ് സാധ്യത. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ സിബിഐ വ്യക്തമാക്കിയിരുന്നു.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരും യൂണിടാക് ഉടമയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു സിബിഐയുടെ കഴിഞ്ഞ ദിവസത്തെ നിലപാട്. അങ്ങനെയെങ്കിൽ സംസ്ഥാന സർക്കാർ എങ്ങനെയാണ് എഫ് സി ആർ എ നിയമം ലംഘിച്ചതെന്ന് വ്യക്തമാക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി- ബാംഗ്ലൂരു ഇൻഡിഗോ വിമാനത്തിൽ സുഖപ്രസവത്തില്‍ ആൺകുഞ്ഞ് ജനിച്ചു. പ്ലയറ്റ് നമ്പർ 6 ഇ-122 ലായിരുന്നു സമയം തികയാതെയുള്ള പ്രസവമെന്ന് ഇൻഡിഗോ മാനേജ്മെന്റ് പ്രസ്താവനയിൽ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ആയൂരിനടുത്ത് മഞ്ഞപ്പാറയിൽ വാഹന പരിശോധനക്കിടെ വയോധികനെ പ്രൊബേഷൻ എസ്.ഐ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുളള കുറ്റകൃത്യങ്ങളില്‍ കുറവുവന്നിട്ടുണ്ട്.’ – മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 78,524 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 971 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 68.35 ലക്ഷമായി ഉയര്‍ന്നു. 58.27 ലക്ഷം പേര്‍ രോഗവിമുക്തരായി. നിലവില്‍ 9.02 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. പത്ത് റൺസിനാണ് കൊൽക്കത്തയുടെ വിജയം.

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.