Day: October 6, 2020

ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നഷ്ട കച്ചവടമാകുമോ?

കൗണ്‍സിലിലെ ഭൂരിപക്ഷം ഉപയോഗിച്ച് വായ്പ എടുക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികമേഖലയില്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Read More »

തനിക്കെതിരെ ജാതി വിവേചനം ഉണ്ടായതായി ആർ എൽ വി രാമകൃഷ്ണൻ; വിശദീകരണവുമായി മന്ത്രി എകെ ബാലൻ

തനിക്കെതിരെ ജാതി വിവേചനം ഉണ്ടായതായി ആർ എൽ വി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലായിരുന്ന രാമകൃഷ്ണൻ ആശുപത്രിവിട്ടു.

Read More »

തൃശൂരില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍

സോനയുടെ സുഹൃത്താണ് മഹേഷ്. മഹേഷിന്റെ സാമ്പത്തിക ചൂഷണവും പീഡനങ്ങളും വീട്ടുകാരെ അറിയിച്ചതും അവര്‍ പരാതി നല്‍കിയതുമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

Read More »

ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ബെംഗളൂരു ശാന്തി നഗറിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. ബിനീഷ് ഇന്നലെ ഉച്ചയോടെ നഗരത്തിൽ എത്തിയിട്ടുണ്ട്.

Read More »

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശുപത്രി വിട്ടു

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാല് ദിവസത്തെ ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയ ട്രംപ്, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍ സജീവമാകുമെന്ന് അറിയിച്ചു. കൊവിഡില്‍ ഭയപ്പെടേണ്ടെന്ന് പുറത്തിറങ്ങിയ ശേഷം ട്രംപ് ട്വീറ്റ് ചെയ്തു.

Read More »

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ഇന്നലെ 61,267 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. ഇന്നലെ മാത്രം ഇന്ത്യയില്‍ 61,267 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 66,85,083 ആയി ഉയര്‍ന്നു.

Read More »