Day: October 2, 2020

എനിക്കാരും ഐഫോണ്‍ നല്‍കിയിട്ടില്ല; സിപിഐഎം സൈബര്‍ ഗുണ്ടകള്‍ വേട്ടയാടുന്നു: ചെന്നിത്തല

സിപിഐഎം സൈബര്‍ ഗുണ്ടകള്‍ നിരന്തരമായി വേട്ടയാടുന്നു. ഇതിലൊന്നും താന്‍ തളരില്ല, നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

Read More »

24 മണിക്കൂറില്‍ 81,484 പേര്‍ക്ക് കോവിഡ്; രാജ്യത്ത് രോഗബാധിതര്‍ 64 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം 81,484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 63,94,069 ലക്ഷമായി ഉയര്‍ന്നു. 1,095 പേരാണ് ഇന്നലെ വിവിധ സംസ്ഥാനങ്ങളിലായി കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ആകെ മരണം 99,773 ആയി. ഇതുവരെ 53.52 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 9.42 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More »

144 പ്രഖ്യാപിച്ചത് അധികാരമില്ലാതെ: കെ മുരളീധരന്‍

സാമൂഹിക അകലം പാലിക്കുന്നത് ലംഘിച്ചാല്‍ ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Read More »

സ്ത്രീശാക്തീകരണം ശക്തമായി നടപ്പാക്കുന്ന രാജ്യം ഇന്ത്യ: യുഎന്നില്‍ സ്മൃതി ഇറാനിയുടെ അവകാശവാദം

ഹത്രാസ് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഇപ്പോഴും മൗനം തുടരുന്ന സ്മൃതിയുടെ നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകായണ്

Read More »

സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍

സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍. ലൈഫ് മിഷന്‍ ഫ്ലാറ്റുകളുടെ കരാര്‍ ലഭിച്ചതിനായിരുന്നു കൈക്കൂലി. സ്വപ്നയ്ക്ക് 3.8 കോടിയും സന്ദീപ് നായര്‍ക്ക് 63 ലക്ഷവും നല്‍കി. പണം നല്‍കിയത് യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ്. കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനാണ് പണം കൈപ്പറ്റിയത്.

Read More »

ഗാന്ധിജിയെ പ്രണമിച്ച് രാജ്യം; ജന്മവാര്‍ഷികത്തില്‍ രാഷ്ട്രപിതാവിന് ആദരവര്‍പ്പിച്ച്‌ പ്രധാനമന്ത്രിയും രാഷ്ട്രപതിയും

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മദിനത്തില്‍ ആദരവര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൃദ്ധമായ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ ഗാന്ധിജിയുടെ ആശയങ്ങളാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററില്‍ ഗാന്ധിജിയെ അനുസ്മരിച്ച്‌ എഴുതിയ കുറിപ്പിലാണ് പ്രധാനമന്ത്രി ഈക്കാര്യം പറയുന്നത്.

Read More »