Day: October 1, 2020

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍

ഐപിഎല്‍ സീസണിലെ 13ആം മത്സരത്തില്‍ നിലവിലെ ചാമ്ബ്യനായ മുംബൈ ഇന്ത്യന്‍സും-പഞ്ചാബും നേര്‍ക്കുനേര്‍. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 07.30 നാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

Read More »

കെ.പി കുമാരന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം ആറാം ദിവസം

എഫ്.എഫ്.എസ്.ഐ സംഘടിപ്പിക്കുന്ന കെ.പി കുമാരന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവത്തില്‍ ആറാം ദിവസമായ ഇന്ന് വെകിട്ട് 6.30 ന് രുഗ്മിണി ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.

Read More »

ബിഷപ്പ് ഫ്രാങ്കോയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കോവിഡ് സാഹചര്യത്തിൽ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.. കൊവിഡ് സാഹചര്യത്തിൽ അഭിഭാഷകർക്ക് അടക്കമുള്ളകോടതിയിൽ ഹാജരാകാൻ പ്രയാസമുണ്ടെന്ന് ചൂണ്ടാക്കാട്ടിയാണ് ഹർജി. 

Read More »

ശബരിമല റോഡുകളുടെ പുനർനിർമാണത്തിന് 225 കോടിയുടെ പദ്ധതി; മന്ത്രി ജി. സുധാകരൻ

ശബരിമല മണ്ഡലകാല ഉത്സവത്തിന് മുമ്പായി റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അറിയിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രധാന റോഡുകള്‍ക്കും മറ്റ് ശബരിമലയിലേക്കുള്ള പ്രധാന പാതകളടങ്ങിയ 22 പ്രവൃത്തികള്‍ക്ക് 47 കോടി രൂപയും ശബരിമലയിലേക്ക് നയിക്കപ്പെടുന്ന മറ്റ്‌ 33 പ്രധാന അനുബന്ധ റോഡുകള്‍ക്ക് 178 കോടി രൂപയുടെയും ഭരണാനുമതി നല്‍കി.

Read More »

സ്വര്‍ണക്കടത്തിലെ ‘കിങ്പിന്‍’ കാരാട്ട ഫൈസല്‍

ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ.ടി റമീസെന്നും സൂചന. കൊടുവള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയ്ക്ക് കൊച്ചിയില്‍ എത്തിക്കും.

Read More »

വിവാദങ്ങൾ ഇല്ലാതെ അത്യുന്നത പദവിയിലേക്ക്…

ദിവoഗതനായ കുവൈറ്റ്‌ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽസബാഹ്‌ യുടെ നിഴലിൽ 14വർഷങ്ങളായി കിരീടാവകാശിയായി കർമ്മനിരത നായ ഷെയ്ഖ് നവാഫ്‌ അൽ ജാബർ അൽ അഹമദ് അൽ സബാഹ് ചൊവ്വാഴ്ച രാത്രി, രാജ്യത്തിന്റെ 16 മത് അമീറായി സ്ഥാനമേറ്റു. 83വയസ്സ് പ്രായമായ പുതിയ അമീറിന്റെ പിൻഗാമിയെ കുവൈറ്റ്‌ ഭരണഘടനാ പ്രകാരം കിരീടാവകാശിയായി തെരഞ്ഞെ ടുക്കാനുള്ള ഒത്തു തീർപ്പുകളും ചർച്ചകളും അമീരി കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു.

Read More »

ജോലി തടസ്സപ്പെടുത്തി; ഹത്രാസ് കേസില്‍ മാധ്യമങ്ങള്‍ക്കെതിരെ യുപി പോലീസ്

നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയതായി പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

Read More »

വയനാട്ടിലേക്കു പുതിയ വഴി തുറക്കുന്നു; 658 കോടിയുടെ കിഫ്‌ബി പദ്ധതി

വയനാട് ചുരം ബദൽ പാത ഒരുങ്ങുകയാണ്. വയനാട്ടിലേക്കു പുതിയ വഴിയാണ് ഇതിലൂടെ തുറക്കുന്നത്. 658 കോടിയുടെ കിഫ്‌ബി പദ്ധതിയാണ്. ആനക്കാംപോയിൽ – കളളാടി – മേപ്പാടി തുരങ്ക പാത നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 5 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. തിരുവാമ്പാടി എം.എല്‍.എ ശ്രീ.ജോർജ്ജ്.എം. തോമസ് പങ്കെടുക്കുന്നു.

Read More »

24 മണിക്കൂറിനിടെ 3.13 ലക്ഷം പുതിയ രോഗികള്‍; ലോകത്ത് കോവിഡ് ബാധിതര്‍ 3.41 കോടി കടന്നു

ലോകത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,13,858 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,41,59,060 ആയി ഉയര്‍ന്നു. ഒരുദിവസത്തിനിടെ 6,209 പേരാണ് മരിച്ചത്. 10,18,791 മരണങ്ങളാണ് ലോകത്താകമാനം റിപോര്‍ട്ട് ചെയ്തത്. 2,54,30,448 പേര്‍ രോഗം ഭേദമായി ആശുപത്രികളില്‍നിന്ന് വീടുകളിലേക്ക് മടങ്ങി.

Read More »