Day: September 30, 2020

കോ​വി​ഡ് വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് ഡോ​ണ​ള്‍​ഡ് ട്രം​പ്

ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ കോ​വി​ഡ് പ്രതിരോധ വാ​ക്സി​ന്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യ ട്രം​പ് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​ദ്യ സം​വാ​ദ​മാ​ണി​ത്.

Read More »

ഭാഗ്യലക്ഷ്മി നൽകിയ പരാതിയില്‍ ശാന്തിവിള ദിനേശിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു

ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശാന്തിവിള ദിനേശിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. ഇയാൾക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. യൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിള ദിനേശ് ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം.

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80,472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 62,25,760 പേർക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 97,497 ആയി ഉയർന്നു.

Read More »

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഇന്ന്; എല്‍.കെ അദ്വാനി ഉള്‍പ്പെടെ 32 പ്രതികള്‍

  ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ ലക്‌നൗ സിബിഐ കോടതി ഇന്ന് വിധി പറയും. പള്ളി പൊളിച്ച കേസും ഗുഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി

Read More »

കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട കോവിഡ് നിയന്ത്രണങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. രോഗബാധ കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചേക്കും.

Read More »

ലൈഫ് മിഷൻ കോഴ; യൂണിടാക്ക് എംഡി സന്തോഷ്‌ ഈപ്പൻ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ലൈഫ് മിഷൻ കോഴ ഇടപാടിൽ യൂണിടാക്ക് എംഡി സന്തോഷ്‌ ഈപ്പൻ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷൻ സിഇഒ, യുവി ജോസിനോട്, ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്.

Read More »

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും

എം സി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ചന്തേര പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Read More »

വിഴിഞ്ഞം തുറമുഖം ഉണരുന്നു; പോർട്ട് ഓപ്പറേഷൻ ബിൽഡിംഗ് ഉദ്ഘാടനം ഇന്ന്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പോർട്ട് ഓപ്പറേഷൻ ബിൽഡിംഗിന്റെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ന് (സെപ്റ്റംബർ 30) വൈകിട്ട് മൂന്നിന് നിർവഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

Read More »