Day: September 28, 2020

അല്‍ ദഫ്‌റ ഒട്ടകോല്‍സവം മദീന സായിദില്‍ നവംബര്‍ അഞ്ച് മുതല്‍

കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് അല്‍ ദഫ്റ ഫെസ്റ്റിവല്‍ 2020 നവംബര്‍ അഞ്ച് മുതല്‍ 2021 ജനുവരി 29 വരെ നടക്കും. അല്‍ ദഫ്റയിലെ മദിന് സായിദില്‍ പ്രത്യേക സൗകര്യമൊരുക്കിയാണ് പൈതൃകാഘോഷം സംഘടിപ്പിക്കുന്നത്.

Read More »

മിഥിലാജ്, ഹഖ് മുഹമ്മദ്‌ എന്നിവരുടെ കുടുംബസഹായ ഫണ്ട് പാര്‍ട്ടി കൈമാറി

കോൺഗ്രസുകാർ വെഞ്ഞാറമ്മൂട്ടിൽ കൊലപ്പെടുത്തിയ മിഥിലാജ്, ഹഖ് മുഹമ്മദ്‌ എന്നിവരുടെ കുടുംബസഹായ ഫണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബാംഗങ്ങൾക്ക് കൈമാറി.

Read More »

ഗവണ്‍മെന്റ് സേവനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി തവക്കല്‍നാ ആപ് വിപുലീകരിക്കാനൊരുങ്ങി സൗദി

ഗവണ്‍മെന്റ് സേവനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി ‘തവക്കല്‍നാ’ ആപ് വികസിപ്പിക്കുന്നു. വിശ്വസനീയവും സുരക്ഷിതവുമായ സാങ്കേതിക പരിഹാരമെന്ന നിലയില്‍ സൗദി അതോറിറ്റി ഫോര്‍ ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി (സദയാ) കോവിഡ് കാലത്താണ് ആപ് വികസിപ്പിച്ചതും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയതും.

Read More »

നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാന നഗരത്തിൽ വീണ്ടും ലോക്ഡൗൺ; മേയർ കെ.ശ്രീകുമാർ

നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയർ കെ.ശ്രീകുമാർ. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്.

Read More »

മറനീക്കി പുറത്തു വരുന്ന കോൺഗ്രസ്സിലെ ഭിന്നത: ഘടകകക്ഷികൾക്ക് പരാതി

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്റെയും കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്റെയും രാജിയില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗുള്‍പ്പെടെയുള്ള ഘടകകക്ഷികള്‍. കോണ്‍ഗ്രസിലെ ഭിന്നത മുന്നണിയെ ബാധിക്കുമെന്ന് ഘടകകക്ഷികള്‍ പറഞ്ഞു.

Read More »

അഞ്ചാം ഘട്ട അണ്‍ലോക്ക് ഒക്ടോബര്‍ ഒന്നിന്: സിനിമ തിയേറ്ററുകൾ തുറന്നേക്കും

രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടത്തിന് സെപ്തംബര്‍ 30ന് തിരശ്ശില വീഴും. സെപ്തംബര്‍ ഒന്നിനായിരുന്നു നാലാം ഘട്ട തുടക്കം. അഞ്ചാം ഘട്ടം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. സിനിമാ തിയറ്റുകള്‍ തുറന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

Read More »

പൈപ്പ് ലൈന്‍ ജംഗ്ഷന്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് എല്ലാ ഗ്രാമങ്ങളിലും ഒരു കവലയുണ്ടാകും. നാല് വഴികള്‍ ചേരുന്ന പ്രദേശത്തെയാണ് കവല എന്ന് പറയുന്നത്. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലേിയക്ക് പോകുന്ന കവലയെ സ്റ്റേഷന്‍കവല എന്നാണ് ഇപ്പോഴും പറയുന്നത്. പണ്ടൊക്കെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍

Read More »

മാന്തോപ്പിൽ ഇനി എസ്.പി ബിയുടെ ഓർമ്മകളിൽ 24 മണിക്കൂറും പാട്ടുകൾ

എസ്.പി. ബാലസുബ്രഹ്മണ്യം ജനങ്ങളുടെ സ്വത്താണെന്നും അദ്ദേഹത്തിനുവേണ്ടി സ്മാരകം നിര്‍മിക്കുമെന്നും മകന്‍ എസ്.പി ചരണ്‍. മഹാഗായകന്‍ അന്ത്യവിശ്രമം കൊള്ളുന്ന താമരൈപ്പാക്കത്തെ ഫാം ഹൗസില്‍ ഉചിതമായ സ്മാരകം നിര്‍മിക്കുമെന്നും എസ്.പി.ചരണ്‍ അറിയിച്ചു. അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമയും, പാട്ടുകളും ശേഖരവും അടക്കമുള്ള ബ്രഹത്തായ പദ്ധതിയാണ് വിഭവനം ചെയ്യുന്നത് എന്നറിയുന്നു . 24 മണിക്കൂറും എസ് പി ബി യുടെ പാട്ടുകളാൽ മാന്തോപ്പ് നിറയും.

Read More »

കോവിഡ് വ്യാപനം രൂക്ഷം; സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം നി​ർ​ത്തിവെച്ച് യു​ഡി​എ​ഫ്

വി​വി​ധ ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ർ​ത്തി വ​ച്ചു.
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

Read More »

രാഷ്ട്രപതി ഒപ്പിട്ടു: കാര്‍ഷിക ബില്ലുകള്‍ നിയമമായി

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കും അംഗീകാരം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കാര്‍ഷിക ബില്ലുകള്‍ക്ക് കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ രീതിയിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തുന്നതിനിടെയാണ് ഞായറാഴ്ച ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്. ഇ​തോ​ടെ ബി​ല്ലു​ക​ള്‍ നി​യ​മ​മാ​യി. ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും വി​വാ​ദ​മാ​യ മൂ​ന്ന് ബി​ല്ലു​ക​ളും പാ​സാ​യി​രു​ന്നു.

Read More »

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു

തലസ്ഥാനത്ത് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. ഒരാളെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടം സ്വദേശിയായ ലാല്‍, നിജീബ്, വെഞ്ഞാറമൂട് സ്വദേശികളായ ഷമീര്‍, സുല്‍ഫി എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് സ്വദേശിയായ നിവാസ് അപകടനില തരണം ചെയ്തിട്ടില്ല.

Read More »

കഴിഞ്ഞ പത്തുവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആദായ നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തല്‍

അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തിയ 2016ല്‍ ഡൊണാള്‍ഡ് ട്രംപ് ആദായനികുതി ഇനത്തില്‍ അടച്ചത് വെറും 750ഡോളര്‍ എന്ന് റിപ്പോര്‍ട്ട്. ഇരുപതിലധികം വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഡേറ്റ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read More »

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന് കോവിഡ്

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കോവിഡ് പോസീറ്റീവ് . പി.എം മനോജുമായി സമ്പർക്കത്തിലായ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ജീവനക്കാർ നിരീക്ഷണത്തിൽ .മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന് സമ്പർക്കമില്ല.

Read More »

നാളെ സർവ്വകക്ഷി യോഗം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ സർവ്വകക്ഷി യോഗം ചേരും. 4 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം.

Read More »

ഇന്ത്യയിലെ നാല് ലാബുകളില്‍ നിന്നുള്ള പിസിആര്‍ പരിശോധനാ ഫലം സ്വീകരിക്കുകയില്ലെന്ന് ദുബായ്

ഇന്ത്യയിലെ നാല് ലാബുകളില്‍ നിന്നുള്ള കൊവിഡ് പിസിആര്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് ദുബായ് റെഗുലേറ്ററി.

Read More »

ബാ​ബ്റി മ​സ്ജി​ദ് വിധി 30 ന്; സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര നി​ർ​ദേ​ശം

ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ലക്നോവി​ലെ പ്ര​ത്യേ​ക കോ​ട​തി 30നു ​വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര നി​ർ​ദേ​ശം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടു​മാ​യി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Read More »

രോഗിയെ പുഴുവരിച്ച നിലയിൽ വീട്ടുകാർക്ക് നൽകി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ പൂർത്തിയാക്കി വീട്ടുകാർക്ക് തിരികെ നൽകിയത് പുഴുവരിച്ച നിലയിൽ. വീഴ്ചയിൽ പരിക്കേറ്റ രോഗിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ച് രോഗി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

Read More »

ബെന്നി ബെഹനാന്റെയും കെ.മുരളീധരന്റെയും രാജിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

കെ മുരളീധരന്‍ ഉന്നയിച്ച പരാതിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാന്റെ രാജിയും ഉണ്ടാക്കിയ തര്‍ക്കം കോണ്‍ഗ്രസില്‍ മൂര്‍ച്ഛിക്കുകയാണ്. മുസ്ലീം ലീ​ഗ് അടക്കമുള്ള കക്ഷികള്‍ക്ക് രാജിയില്‍ കടുത്ത അമര്‍ഷമുണ്ട്. ബെന്നി ബഹനാന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയും മുമ്പ് അതേക്കുറിച്ച്‌ മുന്നണിയില്‍ ആലോചന നടന്നില്ലെന്നും കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം മുന്നണിയെ ബാധിക്കുന്നുവെന്നുമാണ് ലീഗ് നിലപാട്.

Read More »

ഐപിഒ വിപണി വീണ്ടും സജീവമാകുന്നു

ഓഹരി വിപണിയില്‍ മുന്നേറ്റ പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐപിഒകളുമായി കമ്പനികളെത്തുന്നു. 2020ല്‍ ഓഗസ്റ്റ്‌ വരെയുള്ള എട്ട്‌ മാസത്തിനിടെ മൂന്ന്‌ കമ്പനികള്‍ മാത്രമാണ്‌ ഐപിഒ ഇറക്കിയത്‌. എന്നാല്‍ വിപണി മാര്‍ച്ചിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും ശക്തമായ കുതിപ്പ്‌ കാഴ്‌ച വെച്ചത്‌ പബ്ലിക്‌ ഇഷ്യുവിലൂടെ നിക്ഷേപ സമാഹരണം നടത്താന്‍ ഉചിതമായ സമയമാണ്‌ ഇതെന്ന തോന്നലാണ്‌ കമ്പനികളില്‍ ഉണ്ടാക്കിയിരിക്കുന്നത്‌. സെപ്‌റ്റംബറില്‍ ഇതുവരെ മൂന്ന്‌ കമ്പനികള്‍ ഐപിഒ ഇറക്കി.

Read More »

പ്രതിസന്ധി ഘട്ടത്തിലെ അവസരങ്ങള്‍ വിനിയോഗിക്കാന്‍ ഇന്ത്യക്ക്‌ കഴിയുമോ?

ആഗോള നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്ന രാജ്യം ഒരു `സ്റ്റാര്‍ട്‌-അപ്‌’ പോലെയാണ്‌. മറ്റെവിടെയും അധികം കാണാത്ത അവസരങ്ങള്‍ ഇവിടെയുണ്ട്‌. സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കില്‍ ചെലവ്‌ കുറഞ്ഞ നിലയില്‍ അത്‌ ഉപയോഗപ്പെടുത്താനും ഇന്ത്യയിലെ തന്നെ ജനകോടികളുടെ ഉപഭോഗ്‌തൃ സമൂഹത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും സാധ്യമാണ്‌. പക്ഷേ അവസരങ്ങള്‍ ഉപയോഗിക്കുക എന്ന പ്രക്രിയ നടപ്പിലാക്കിയെടുക്കുക ഏതൊരു സ്റ്റാര്‍ട്‌-അപ്പിനെയും പോലെ ഇന്ത്യയില്‍ ഒട്ടും എളുപ്പമല്ല.

Read More »