Day: September 27, 2020

ഐ പി എൽ: അവിശ്വസനീയ മത്സരത്തിനൊടുവിൽ രാജസ്ഥാന് ജയം

റൺസ് ഒഴുകിയ കളിയിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ ജയം. പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റും മൂന്ന് പന്തും ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. തുടർച്ചയായ സിക്സറുകളിലൂടെ യുവതാരം രാഹുൽ ടിവാറ്റിയയാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണ്ണായകമായത്. സഞ്ജു സാംസണും രാജസ്ഥാൻ നിരയിൽ തിളങ്ങി.

Read More »

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്; 3391 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

അബ്ദുളളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി നിയമിച്ചത് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനല്ലെന്ന് കെ.സുരേന്ദ്രൻ

എ.പി.അബ്ദുളളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി നിയമിച്ചത് ന്യൂനപക്ഷങ്ങളെ ബി.ജെ.പിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണെന്നുളളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ന്യൂനപക്ഷങ്ങളെ മാത്രമല്ല എല്ലാവരേയും പാർട്ടിയിലേക്ക് ആകർഷിക്കുന്നവരാണ് ബി.ജെ.പി. ദേശീയ ഭാരവാഹികളുടെ പട്ടികയിൽ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More »

തിരുവനന്തപുരം നഗരസഭയിൽ ബിജെപി കൗൺസിലർമാർക്കിടയിൽ ഭിന്നത

തിരുവനന്തപുരം നഗരസഭയിൽ ബിജെപി കൗൺസിലർമാർക്കിടയിൽ ഭിന്നത. ഭരണ പക്ഷത്തിനെതിരായ നീക്കങ്ങളിൽ പോലും കൗൺസിലർമാർ ഗ്രൂപ്പ് കളിച്ച് മാറി നിൽക്കുന്നത് ജില്ലാ നേതൃത്വത്തിന് തലവേദനയാകുന്നു. നഗരസഭയുടെ അവസാന കൗൺസിൽ യോഗം കൗൺസിൽ ഹാളിൽ തന്നെ നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാൽ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സൂം മീറ്റിങ് മതിയെന്ന് സർക്കാർ ഉത്തരവുണ്ട്. ഇതനുസരിച്ചേ അവസാന കൗൺസിൽ യോഗം വിളിക്കാനാകൂ എന്ന് മേയർ അറിയിപ്പ് നൽകി.

Read More »

പോര് പൊട്ടിത്തെറിയിൽ: ബന്നി ബഹനാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചു

കോൺഗ്രസിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്. ബന്നി ബഹനാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചു. ബന്നിക്കെതിരെ ഒരു വിഭാഗം നടത്തിയ കൊട്ടാര വിപ്ലവമാണ് അപ്രതീക്ഷിക രാജിയിൽ കലാശിച്ചത്. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകൾ വേദനിപ്പിച്ചതിനാലാണ് രാജിവെക്കുന്നതെന്ന് ബെന്നി പറഞ്ഞു. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.

Read More »

സി എഫ് തോമസ്  സംശുദ്ധ വ്യക്തിത്വത്തിന്റെ പ്രതീകം:  രമേശ് ചെന്നിത്തല

: സാധരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം  ഉഴിഞ്ഞുവച്ച  നേതാവായിരുന്നു അന്തരിച്ച  സി എഫ് തോമസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയത്തില്‍ അല്‍പ്പം പോലും കറപുരളാത്ത സംശുദ്ധ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.  ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റെ  മുഖമുദ്ര.

Read More »

സി. എഫ്. തോമസിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി എ. കെ. ബാലൻ

സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലൻ സി. എഫ്. തോമസിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി. നിയമസഭാംഗമെന്ന നിലയിൽ ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു. സങ്കുചിതമായ താൽപര്യങ്ങൾക്ക് ഉപരിയായി രാഷ്ട്രീയത്തെ നാടിന്റെ നന്മക്കായി ഉപയോഗിച്ച ജനപ്രതിനിധിയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

Read More »

സി.എഫ്. തോമസിന്റെ വിയോഗത്തില്‍ അനുശോചിച്ച് സ്പീക്കർ

സി.എഫ്. തോമസിന്റെ അന്ത്യം വളരെ ദുഃഖകരമായ ഒരു വാര്‍ത്തയായാണ് കേട്ടത്. അദ്ദേഹം ദീര്‍ഘകാലമായി രോഗബാധിതനായി ചികത്സയിലായിരുന്നു. ഈ രോഗപീഡയ്ക്കിടയിലും നിയമസഭയില്‍ പങ്കെടുക്കാനും നടപടിക്രമങ്ങളില്‍ സജീവമായി സാന്നിധ്യം വഹിക്കാനും ശ്രദ്ധിച്ചിരുന്നു. സൗമ്യദീപ്തമായ കാര്‍ക്കശ്യക്കാരനായിരുന്നു സി.എഫ്. തോമസ്. അദ്ദേഹത്തിനു പറയാനുള്ളത് ഏറ്റവും സൗമ്യമായി എന്നാല്‍ ഏറ്റവും ശക്തമായി സഭാവേദികളില്‍ ഉന്നയിക്കാനും ഉന്നയിക്കുന്ന വിഷയങ്ങള്‍ സൂക്ഷ്മതയോടുകൂടി കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ ഇടപെടാനും ശ്രദ്ധിച്ചിരുന്ന ഒരു സാമാജികനായിരുന്നു അദ്ദേഹം.

Read More »

സി.എഫ് തോമസിന്റെ വേർപാടിൽ മുഖ്യമന്ത്രി അനുശോചിച്ചു

കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവ് സി.എഫ് തോമസിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാൻ തയാറായിരുന്നു.

Read More »

കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തി. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

Read More »

ലോക്ക് ഡൗൺ നോട്ട് നിരോധനം പോലെയോ? ചർച്ചയായി ഹ്രസ്വചിത്രം 

കോവിഡ് നിയന്ത്രിക്കുന്നതിൽ ലോക്ക് ഡൗൺ വിജയമോ പരാജയമോ എന്ന ചർച്ച സജീവമാകുന്നതിനിടയിലാണ് മൂന്ന് ബിരുദ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ ‘ കേറസ്’ എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നത്. ലോക്ക് ഡൗണിനെതിരെ ഫെയ്സ് ബുക്ക് ലൈവ് ചെയ്ത ഒരു പെൺകുട്ടി അനുഭവിക്കേണ്ടി വന്ന സൈബർ അറ്റാക്കിന്റെ കഥയാണ്  ചിത്രം പറയുന്നത്.

Read More »

ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചയാളെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിവാദ വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ബ്ലോഗർ വിജയ് പി നായരുടെ പരാതിയിലാണ് പൊലീസ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.

Read More »

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ സ്വർണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യും

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ സ്വർണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യും. സ്വപ്ന സുരേഷ് സന്ദീപ് നായർ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി ഉടൻ കോടതിയെ സമീപിക്കാൻ ആണ് നീക്കം.

Read More »

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധ ഇന്ന് തൊണ്ണൂറായിരത്തിന് അടുത്ത് എത്തിയേക്കും. മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയിൽ മുന്നിൽ, ഇന്നലെ 20,419 ആണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയ പ്രതിദിനരോഗബാധ.

Read More »

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ, വിദേശ,ധനകാര്യവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.

Read More »

പൊളിച്ചെഴുതണം കേരളമോഡല്‍

ഐ ഗോപിനാഥ് കൊവിഡ് കാലത്തും ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണല്ലോ കേരളമോഡല്‍. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ നേട്ടങ്ങളുടെ സമയത്താണ് അതേറ്റവും ചര്‍ച്ചയായത്. കേരളരൂപീകരണത്തിനുശേഷം കൂടുതല്‍ കാലം കേരളം ഭരിച്ചത് യുഡിഎഫാണെങ്കിലും കേരളമോഡലിന്റെ ഗുണവശങ്ങള്‍ തങ്ങളുടെ

Read More »