Day: September 25, 2020

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുശോചിച്ചു

തെന്നിന്ത്യൻ ചലച്ചിത്ര സംഗീത വിസ്മയം എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുശോചിച്ചു. എസ്.പി ബി എന്ന മാന്ത്രിക നാമത്തിൻ്റെ വേർപാട് സംഗീത ലോകത്ത് സമ്മാനിച്ചിരിക്കുന്നത് ഇനി ഒരിക്കലും ആർക്കും നികത്താനാകാത്ത വിടവ് തന്നെയാണെന്ന് ദേവസ്വം പ്രസിഡൻ്റ് അഡ്വ.എൻ.വാസു അനുസ്മരിച്ചു.

Read More »

ഒമാനില്‍ നിന്ന് വന്ദേഭാരത് മിഷന്‍ സര്‍വീസുകള്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍

വന്ദേഭാരത് മിഷന്റെ ഭാഗമായി ഒമാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍ 24 വരെ നീളുന്ന അടുത്ത ഘട്ടത്തില്‍ മൊത്തം 70 സര്‍വീസുകളാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഉണ്ടാവുക. ഇതില്‍ 35 എണ്ണം കേരളത്തിലേക്കാണ്. മസ്‌കത്തില്‍ നിന്ന് കോഴിക്കോടിന് എട്ട് സര്‍വീസും കണ്ണൂരിന് ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറ് സര്‍വീസുകളുമാണ് ഉള്ളത്. ബാക്കി എട്ട് സര്‍വീസുകളും സലാലയില്‍ നിന്നാണ്.

Read More »

കോവിഡ് ലോകത്തിന് വെല്ലുവിളി; ദേശീയ സുരക്ഷ മുഖ്യം: സല്‍മാന്‍ രാജാവ്

സൗദി അറേബ്യ എന്നും പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പമാണെന്നും അവരുടെ നിയമാനുസൃതവും നീതിയുക്തവുമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ രാജാവ്

Read More »

അബുദാബിയും മറ്റ് അഞ്ച് എമിറേറ്റുകളും ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങി

അബുദാബിയും മറ്റ് അഞ്ച് എമിറേറ്റുകളും ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആണ് വിസ ഓണ്‍ അറൈവല്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് യു.എ.ഇയിലേക്ക് യാത്രചെയ്യാന്‍ വിസ നല്‍കിത്തുടങ്ങിയതായി രാജ്യത്തെ ഫെഡറല്‍ ഇമിഗ്രേഷന്‍ സര്‍വിസ് അറിയിച്ചു.

Read More »

കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും

കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് മനീഷ് സിസോദിയയെ ഡല്‍ഹി എൽഎൻജെപി ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

Read More »

ഷാര്‍ജയില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉണ്ടായിരുന്ന യാത്രാനിയന്ത്രണങ്ങള്‍ നീക്കി

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഷാര്‍ജ വിമാനത്താവളത്തില്‍ പരിശോധനയുണ്ടാകും

Read More »

ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ

അതിർത്തിയിലെ സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. ചൈനയിൽ നിന്നും ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി.

Read More »

ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ ഗ്രാന്റ് അവാർഡ് 2020 കേരള ടൂറിസത്തിന്

ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ ഗ്രാന്റ് അവാർഡ് 2020 കേരള ടൂറിസത്തിന്. മാർക്കറ്റിംഗ് വിഭാഗത്തിൽ ‘ഹ്യൂമൻ ബൈ നാച്ചുർ’ എന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ അഭിമാന ക്യാമ്പയിനിനാണ് പുരസ്കാരം ലഭിച്ചത്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ വിർച്വലായി സംഘടിപ്പിച്ച ചടങ്ങിൽ കേരള ടൂറിസത്തിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.

Read More »

യൂണിവേഴ്‌സിറ്റികളില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കണം; യുജിസി

യൂണിവേഴ്‌സിറ്റികളില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കണമെന്ന് യുജിസി നിര്‍ദ്ദേശം. ഒന്നാം വര്‍ഷ കോഴ്‌സുകളിലേക്കുള്ള മെരിറ്റ് – പ്രവേശന പരീക്ഷ നടപടികള്‍ ഒക്ടോബറില്‍ പൂര്‍ത്തികരിച്ച് 2020-21 അദ്ധ്യയന വര്‍ഷം നവംബര്‍ ഒന്നിന് ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം.

Read More »

റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30

റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുവിതരണ കേന്ദ്രങ്ങളിലൂടെ റേഷൻ വിതരണം ചെയ്യുന്നതിന് റേഷൻ കാര്‍ഡുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചിരിക്കണം എന്നു നിര്‍ബന്ധമാണ്.

Read More »

എസ്.പി.ബിയുടെ സ്മരണ ആ ശബ്ദമാധുര്യത്തിലൂടെ എക്കാലവും നിലനില്‍ക്കും; മുഖ്യമന്ത്രി

അന്തരിച്ച പ്രശസ്തഗായകന്‍ എസ് പി ബാലസുബ്രമണ്യത്തെ അനുസ്മരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ .അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കും.ഇന്ത്യന്‍ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത് അദ്ദേഹം കുറിച്ചു.

Read More »

“എങ്കേയും എപ്പോതും സന്തോഷം സംഗീതം പ്രിയ എസ്‌.പി.ബി”- കണ്ഠമിടറി ആരാധകർ

ഭാഷയും ദേശവും കടന്ന് ഹൃദയങ്ങളിൽ പെയ്തിറങ്ങിയ ദൈവീക നാദം നിലച്ചു. സംഗീത പ്രേമികളുടെ ആത്മാവിൽ ആഴത്തിൽ പതിഞ്ഞ നോവായി എസ്‌. പി. ബി സംഗീതം.

Read More »

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞു

കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെ തെന്നിന്ത്യന്‍ ചലച്ചിത്ര സം​ഗീത രം​ഗത്ത് നിറഞ്ഞ് നിന്ന എസ്പിബി നാല്‍പ്പതിനായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്.

Read More »

ബിഹാറില്‍ മൂന്ന്​ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്​​; ഒക്​ടോബര്‍ 28ന്​ ആദ്യഘട്ടം, വോ​ട്ടെണ്ണല്‍ നവംബര്‍ 10ന്​

ബിഹാറില്‍ മൂന്നാം ഘട്ടങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പ്​ നടത്തുമെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണര്‍ സുനില്‍ അറോറ. ഒന്നാം ഘട്ടത്തില്‍ ഒക്​ടോബര്‍ 28ന്​ 71 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്​ നടക്കും. നവംബര്‍ മൂന്നിന്​ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 94 മണ്ഡലങ്ങളിലാവും വോ​ട്ടെടുപ്പ്​. നവംബറിന്​ ഏഴിന്​ നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 78 മണ്ഡലങ്ങളാണ്​ പോളിങ്​ ബൂത്തിലേക്ക്​ പോവുക. നവംബര്‍ 10ന്​ വോ​ട്ടെണ്ണും.

Read More »

കോവിഡ് വ്യാപനം; കോഴിക്കോട് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത.

Read More »

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുകയാണ് . നാളെ സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാകുന്നതിന് മുന്നോടിയായാണ് നേതൃയോഗം. സ്വർണ്ണക്കടത്ത് , ലൈഫ് മിഷന്‍, കെ ടി ജലീൽ വിവാദങ്ങളിൽ ബദൽ പ്രചാരണം , ജോസ് കെ മാണി പക്ഷവു,ആയി വേണ്ട നീക്കുപോക്കുകൾ എന്നിവയും ചർച്ചയാവും എന്നറിയുന്നു പ്രധാന അജണ്ട.

Read More »

സ്വപ്ന സുരേഷിനെ അടുത്ത മാസം 8 വരെ റിമാൻഡ് ചെയ്തു

വിമാനത്താവള സ്വർണക്കളളക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ അടുത്ത മാസം 8 വരെ റിമാൻഡ് ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ സ്വപ്ന വിയ്യൂർ ജയിലിൽ പോകാൻ പ്രയാസമുണ്ട് എന്ന്‌ കോടതിയെ അറിയിച്ചു. തുടർന്ന് ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു.

Read More »

സര്‍ക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

പെരിയ ഇരട്ട കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി.ബി.ഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം, അതിനു ശേഷം ഈ കേസ് വിശദമായി പരിഷശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Read More »