Day: September 24, 2020

ബാംഗ്ലൂരിനെ തകർത്ത് പഞ്ചാബ്; കെ എൽ രാഹുലിന് സെഞ്ച്വറി

ഐ പി എല്ലിൽ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്ത് കിംഗ്സ് ഇലവൻ പഞ്ചാബ് ആദ്യ ജയം സ്വന്തമാക്കി. 97 റൺസിനാണ് പഞ്ചാബിന്റെ വിജയം.

Read More »

സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ് (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് പുതു തലമുറയ്ക്ക് കോവിഡ് കാലം കഴിഞ്ഞാല്‍ സര്‍ക്കസ് കൂടാരം കാണുവാന്‍ സാധിക്കുമോ എന്ന് സംശയമാണ്. സര്‍ക്കസ് എന്ന കലാരൂപം തകര്‍ച്ചയുടെ പാതയിലൂടെ നീങ്ങുമ്പോഴാണ് കോവിഡ് എന്ന മഹാമാരി കടന്ന് വന്നത്. മുറ തെറ്റാതെയുള്ള

Read More »

എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം  ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയക്കുന്നത്. നേരത്തെ ജൂലൈ 27ന് എൻഐഎ ചോദ്യം ചെയ്തിരുന്നു. സ്വപ്നയെയും ശിവശങ്കറിനെയും

Read More »

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ കേരളം

Read More »

എസ്‌പി ബാലസുബ്രമണ്യം ഗുരുതര അവസ്ഥയിലെന്നു റിപ്പോർട്ട്

പ്രശസ്ത ഗായകൻ എസ്‌പി ബാലസുബ്രമണ്യത്തിന്റെ അവസ്ഥ അതീവ ഗുരുതരമെന്നു ചെന്നൈയിൽ നിന്നുള്ള  റിപോർട്ടുകൾ സൂചിപ്പിക്കുന്നു . കോവിഡ് ബാധിച്ച് ഭേദമായതിനു ശേഷം തുടർചികിത്സയിലുള്ള ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവഗുരുതരമായെന്നാണ്  ആശുപത്രി അധികൃതർ നൽകുന്ന

Read More »

കേരള ടൂറിസത്തിന് 2020-ലെ പാറ്റാ ഗ്രാന്‍ഡ് പുരസ്കാരം

കോവിഡ് സൃഷ്ടിച്ച ആഗോള പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പരിശ്രമിക്കുന്ന കേരള ടൂറിസത്തിന് ഈ വര്‍ഷത്തെ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റാ) ഗ്രാന്‍ഡ് പുരസ്കാരം.

Read More »

സേവന മികവിന്റെ ഒരു വര്‍ഷവുമായി കനിവ് 108; അടിയന്തര സേവനമെത്തിച്ചത് 2.84 ലക്ഷം പേര്‍ക്ക്

സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ ‘കനിവ്108’ (Kerala Ambulance Network for Injured Victims) പ്രവര്‍ത്തന സജ്ജമായിട്ട് ഒരുവര്‍ഷമായി. ഈ കോവിഡ് കാലത്തും കനിവ് 108ന്റെ സേവനം വളരെ വിലപ്പെട്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17നാണ് കനിവ് 108ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 മുതലാണ് ഈ ആംബുലന്‍സുകള്‍ ഓടിത്തുടങ്ങിയത്.

Read More »

മറ്റ് രാജ്യങ്ങളുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്

ഒരു രാജ്യവുമായും യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

Read More »

കോവിഡ് മുറുകുന്നു; സംസ്ഥാനത്ത് ഇന്ന് 6324 രോഗികള്‍

കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ഓഹരി വിപണിയില്‍ കനത്ത ഇടിവ്‌; സെന്‍സെക്‌സില്‍ 1114 പോയിന്റ്‌ നഷ്‌ടം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്‌ തുടരുന്നു. സെന്‍സെക്‌സ്‌ 1114 പോയിന്റിന്റെ നഷ്‌ടമാണ്‌ ഇന്ന്‌ രേഖപ്പെടുത്തിയത്‌. നിഫ്‌റ്റി 326 പോയിന്റ്‌ ഇടിവ്‌ നേരിട്ടു.

Read More »

ഇന്ത്യൻ വ്യോമസേനയുടെ നവീകരണ പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് സിഎജി റിപ്പോർട്ട്

ഇന്ത്യൻ വ്യോമസേനയുടെ നവീകരണ പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് സിഎജി റിപ്പോർട്ട്. വ്യോമസേനയുടെ എംഐ-17 ആളില്ലാ ചോപ്പർ (യുഎവി- അൺമാൻഡ് ഏരോ വെഹിക്കൾ). ആധുനികവൽക്കരണത്തിൻ്റെ ഭാഗമായി എഞ്ചിനുകൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് സിഎജി കണ്ടെത്തൽ. സെപ്തംബർ 23ന് പാർലമെൻ്റിന് സമർപ്പിച്ച റിപ്പോർട്ടാണ് ഇക്കാര്യം അടിവരയിടുന്നത് – ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.

Read More »

ഡല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ കൂടുതല്‍ ഇടത് നേതാക്കളെ പ്രതി ചേര്‍ത്ത് ഡല്‍ഹി പൊലീസ്

ഡല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ സിപിഐ നേതാവ് ആനിരാജയേയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനേയും ഉള്‍പ്പെടുത്തി ഡല്‍ഹി പൊലീസ്. യോഗേന്ദ്രയാദവ്, ഹര്‍ഷ് മന്ദര്‍, സല്‍മാന് ഖുര്‍ഷിദ് എന്നിവരേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More »

പെപ്സി യൂണിറ്റ് പ്രവര്‍ത്തനം നിര്‍ത്തുന്നു; തൊഴിലാളികളുടെ പ്രതിഷേധം ശക്തം

പാലക്കാട്ടെ പെപ്സി യൂണിറ്റ് പൂട്ടാൻ നടത്തിപ്പുകാരായ വരുൺ ബിവറേജസ് തീരുമാനിച്ചതോടെ തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു. തൊഴിൽ നഷ്ടമാകുന്നവരുടെ പുനരധിവാസം ഉൾപ്പെടെ ഉറപ്പുവരുത്താൻ സർക്കാർ ഇടപെടലാണ് ഇവർ ആവശ്യപ്പെടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ദിവസം മുതൽ സമരത്തിനിറങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.

Read More »

ഭൂമി കൈയേറ്റ കേസിൽ ശശികലയുടെ സഹോദരനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയുടെ ജ്യേഷ്ഠൻ ടി വി സുന്ദരവദനത്തിനെതിരെ ഭൂമി കൈയേറ്റ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തഞ്ചാവൂരിലെ തിരുവയ്യാർ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Read More »

മണിപ്പൂർ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മൂന്നു മന്ത്രിമാരെ നീക്കം ചെയ്തു

മുഖ്യമന്ത്രി എൻ ബിരൻ സിങ്ങിൻ്റെ നിർദ്ദേശപ്രകാരം മണിപ്പൂർ ഗവർണർ നജ്മ ഹെബ്ദുള്ള സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മൂന്നു മന്ത്രിമാരെ നീക്കം ചെയ്തു – മുഖ്യമന്ത്രിയുടെ സെപ്തംബർ 23 ലെ കത്ത് പ്രകാരമാണ് ഗവർണർ മന്ത്രി നീക്കം ചെയ്യുവാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Read More »

മുന്‍ ആസ്​ട്രേലിയന്‍ ക്രിക്കറ്റര്‍ ഡീന്‍ ജോണ്‍സ്​​ അന്തരിച്ചു

മുന്‍ ആസ്​ട്രേലിയന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്​ അന്തരിച്ചു. മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഐ.പി.എല്ലിലുള്‍പ്പടെ കമന്റേറ്ററായി തിളങ്ങിയ ജോണ്‍സ്​ ടൂര്‍ണമെന്റിന്റെ പുതിയ എഡിഷനായാണ്​ മുംബൈയിലെത്തിയത്​.

Read More »

സൗദിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയിയിലെ ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂർ, കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടിൽ സൈതലവി ഹാജി, ഫാത്വിമ ദമ്പതികളൂടെ മകൻ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അബൂബക്കറിന്‍റെ മകൻ അൻസിഫ് (22), കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകൻ സനദ് (22) എന്നിവരാണ് മരിച്ചത്.

Read More »

വയോധികയുടെ മരണം സര്‍ക്കാരിന്റെ കണ്ണ്‌ തുറപ്പിക്കുമോ?

വെന്റിലേറ്റര്‍ ഒഴിവില്ലെന്ന കാരണത്താല്‍ ആവശ്യമായ സമയത്ത്‌ ചികിത്സ ലഭിക്കാതെ പോയ കോവിഡ്‌ രോഗിയായ വയോധിക മലപ്പുറത്ത്‌ മരിച്ച സംഭവം കേരളത്തിന്റെ ആദ്യഘട്ടത്തിലെ കോവിഡ്‌ പ്രതിരോധത്തിന്റെ യശസിന്‌ മുകളില്‍ വന്നുപതിച്ച മറ്റൊരു കളങ്കമാണ്‌. കോവിഡ്‌ രോഗികളായ

Read More »

ഫ്രാന്‍സിലെ ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി; സന്ദര്‍ശകരെ ഒഴിപ്പിച്ചു

ഫ്രാന്‍സിലെ ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി. തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഈഫല്‍ ടവറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് അജ്ഞാത ഫോണ്‍ സന്ദേശം എത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Read More »

കെഎസ്‌യു സംസ്ഥാന അധ്യക്ഷനെതിരെ ആള്‍മാറാട്ടത്തിനു കേസ്

വ്യാജ മേല്‍വിലാസം നല്‍കി കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിനെതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോത്തന്‍കോട് പൊലീസ് കേസെടുത്തിരിക്കുന്നത്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Read More »