Day: September 22, 2020

സുപ്രീം കോടതി വിധി ഇടതു സർക്കാരിന്റെ നിലപാടുകൾക്കുള്ള അംഗീകാരം; മന്ത്രി ജി സുധാകരൻ

അടിമുടി ബലക്ഷയമുള്ള പാലാരിവട്ടം പാലം പൂർണ്ണമായും പൊളിച്ചു പണിയണമെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിവച്ച ഇന്നത്തെ സുപ്രീം കോടതിയുടെ വിധി എഞ്ചിനീയറിംഗ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമാണ്.

Read More »

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്‌സ്‌ഫഡ‍് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു

അസ്ട്ര സെനക കമ്പനിയുമായി ചേർന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്‌സ്‌ഫഡ‍് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു. 200 പേർക്കാണ് വാക്സിന്‍ നല്‍കുന്നത്. അസ്ട്ര സെനക കമ്പനിയുമായി ബ്രിട്ടനിലെ ക്ലിനിക്കൽ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലെ പരീക്ഷണവും താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Read More »

ഡെപ്യൂട്ടി ചെയർമാന്റെ സന്ദർശനം നാടകമായിരുന്നെന്ന് അറിഞ്ഞില്ല; കെ.കെ രാഗേഷ് എം.പി

സസ്പെൻഷൻ ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതിഷേധ ധർണ്ണ നടത്തുന്ന എം.പി.മാരെ രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ ഇന്ന് കാലത്ത് സമരമുഖത്ത് സന്ദർശിച്ചു. ഡെപ്യൂട്ടി ചെയർമാന്റെ സന്ദർശനം നാടകമായിരുന്നു എന്നത് പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോഴാണ് വ്യക്തമായത്.

Read More »

കോട്ടയം മെഡിക്കല്‍ കോളേജ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 200 കിടക്കകളുള്ള പുതിയ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് നബാഡിന്റെ ധനസഹായത്തോടെ 36.42 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദ്രോഗ ചികിത്സയ്ക്കായി പ്രത്യേകമായൊരു ബ്ലോക്ക് വരുന്നത് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളുടെ വികസനത്തിന് വഴിയൊരുക്കും. ഇതിലൂടെ ഈ വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാകുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയം മെഡിക്കല്‍ കേളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More »

സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിച്ചു

സെപ്തംബർ 22 ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Read More »

ബോംബെ അധോലോക സംഘങ്ങളുമായി ഏറ്റുമുട്ടിയ വെള്ളോടി ബാലചന്ദ്രന്‍ 84 ന്റെ നിറവില്‍

സുരേഷ്‌കുമാർ. ടി തന്റെ കറപുരളാത്ത ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി 1970 കളില്‍ ബോംബെ അധോലോക സംഘങ്ങളുമായി നേരിട്ട് ഇടപെടേണ്ടി വന്ന മലയാളി ഉദ്യോഗസ്ഥനാണ് വെള്ളോടി ബാലചന്ദ്രനെന്ന വി. ബാലചന്ദ്രന്‍. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി

Read More »

സ്വപ്ന സുരേഷിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാന്‍ അനുമതിയുണ്ട്.

Read More »

പാലാരിവട്ടം പാലം പൊളിച്ച്‌ പണിയണമെന്ന് സുപ്രീം കോടതി

പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാന്‍ സുപ്രിം കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read More »

സിപിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്വയം നിരീക്ഷണത്തിൽ

സിപിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വയം നിരീക്ഷണത്തിൽ. പാർട്ടി നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജില്ല സെക്രട്ടറി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.

Read More »

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഇടതു എംഎല്‍എമാര്‍ പ്രതികളായ നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കേസ് തുടരുമെന്നും, പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതി തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Read More »

ഇ-ചെലാന്‍ പദ്ധതിക്ക് തുടക്കമായി; സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം ഉടന്‍ നിലവില്‍ വരും

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കാനുളള ഇ-ചെലാന്‍ സംവിധാനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വാഹന പരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാക്കുന്ന സംവിധാനമാണിത്. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഈ സംവിധാനം ഇന്ന് നിലവില്‍ വന്നു. അടുത്ത ഘട്ടത്തില്‍ ഇ-ചെലാന്‍ സംവിധാനം സംസ്ഥാനമാകെ നിലവില്‍ വരും.

Read More »

ആദ്യ ഘട്ട കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി യു.എ.ഇ

യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സീന്‍ എടുക്കുന്ന മുന്‍ഗണന ലിസ്റ്റില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി. ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, മിലിറ്ററി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രം നല്‍കാനായിരുന്നു തീരുമാനം.

Read More »

കോവിഡ് ചട്ട ലംഘനത്തിനെതിരെ കുരുക്ക് മുറുക്കി ദുബായ് പോലീസ്; സുരക്ഷയ്ക്കായി സി.ഐ.ഡി മാരും

യു.എ.ഇ യില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ നടപടി കടുപ്പിച്ച് അധികൃതര്‍. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തതിനെതിരെ കടകളും വ്യാപാര സ്ഥാപനങ്ങളും അടപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടിയിലേക്ക് നീങ്ങി. സി.ഐ.ഡി.കള്‍ ഉള്‍പ്പെടെ സജീവമായി രംഗത്തുണ്ട്.

Read More »

രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിം​ഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി

രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിം​ഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്ക് ചായ നൽകിയ ഹരിവംശിന്റെ മഹാമനസ്കതക്ക് നന്ദി എന്നാണ് മോദി ട്വീറ്റ് ചെയ്തത്. രാജ്യസഭയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എംപിമാരെ ഹരിവംശ് സന്ദര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Read More »

ഇനി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറേണ്ട; സമ്പര്‍ക്കരഹിത പണമിടപാടുമായി ഗൂഗിള്‍ പേ

കൊടക് ഉള്‍പ്പെടെ കൂടുതല്‍ ബാങ്കുകള്‍ വൈകാതെ ഈ സംവിധാനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More »

ഡയറക്‌ട്‌ പ്ലാനുകള്‍ സാധാരണ നിക്ഷേപകര്‍ക്ക്‌ അനുയോജ്യമല്ല

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരില്‍ ഒരു വിഭാഗം പേര്‍ ഡയറക്‌ട്‌ പ്ലാനുകളാണ്‌ തിരഞ്ഞെടുക്കുന്നത്‌. മ്യൂച്വല്‍ ഫണ്ട്‌ അഡൈ്വസര്‍ക്കുള്ള കമ്മിഷന്‍ ലാഭിക്കാമെന്നതിനാലാണ്‌ സാധാരണ പ്ലാനുകള്‍ക്ക്‌ പകരം ഡയറക്‌ട്‌ പ്ലാനുകള്‍ നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്നത്‌. എന്നാല്‍ ഇത്‌ ശാസ്‌ത്രീയമായ രീതിയാണോ?

Read More »

എന്‍.ഐ.എയ്ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ദേശീയ അന്വേഷണ ഏജന്‍സിക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവിടെ മന്ത്രിയെന്നോ ഉന്നതനെന്നോ ഉള്ള വ്യത്യാസമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Read More »

149 ദശലക്ഷം ഡിജിറ്റല്‍ തൊഴിലുകള്‍ക്ക് സാധ്യത: മൈക്രോസോഫ്റ്റ്

  കോവിഡ് മഹാമാരിക്ക് ശേഷം ആഗോളതലത്തിലെ തൊഴില്‍മേഖലയില്‍ നടക്കാനിരിക്കുന്ന പുനഃസംഘാടനം 149 ദശലക്ഷം (14.9 കോടി) പുതിയ ഡിജിറ്റല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടെക്്നോളജി മേഖലയിലെ ഭീമന്‍ കമ്പനിയായ മൈക്രോസോഫറ്റ് കണക്കാക്കുന്നു. കോവിഡിന്റെ വ്യാപനത്തിന്റെ ഫലമായി

Read More »