Day: September 21, 2020

കോവിഡിനെതിരെയുളള പോരാട്ടത്തിനായി ഐക്യരാഷ്ട്ര സഭയ്ക്ക് 10 കോടി ഡോളര്‍ നല്‍കി സൗദി

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പോരാട്ടത്തിനായി ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ പത്തു കോടി ഡോളര്‍ നല്‍കി. ആഗോള തലത്തില്‍ കോവിഡ് പ്രതിരോധത്തിനായാണ് ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ സഹായം നല്‍കിയത്. സൗദി അറേബ്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമിയാണ് ആഗോളതലത്തില്‍ കോവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്തു കോടി ഡോളറിന്റെ സഹായം നല്‍കിയത്.

Read More »

പാർലമെന്റില്‍ പുതിയ അകത്തളം വരുന്നു

രാജ്യം കോവിഡിന്റെ അതിഭീകരമായ താണ്ഡവ നൃത്തത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ്. കോവിഡിനെ നിയന്ത്രിക്കുവാൻ വാക്സിൻ എന്നു വരും എന്നുള്ള ചർച്ചയാണ് വ്യാപകം. ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു സമൂഹം നമ്മുടെ രാജ്യത്തുണ്ട്. വാക്സിൻ പരീക്ഷണം രാജ്യത്തിന്റെ പലഭാഗങ്ങളിലും ശാസ്ത്രജ്ഞന്മാർ ഗൗരവമായി നടത്തിവരികയാണ്.

Read More »

കോട്ടയം മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കും

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോന്റേയും നിര്‍മ്മാണോദ്ഘാടനവും സെപ്റ്റംബര്‍ 22-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും.

Read More »

യു.എ.ഇ യില്‍ ജെറ്റ്‌സ്‌കി വാട്ടര്‍ സ്‌കൂട്ടര്‍ ഉപയോഗത്തിന് പുതിയ നിയമം

ജെറ്റ്‌സ്‌കി വാട്ടര്‍ സ്‌കൂട്ടര്‍ ഉപയോഗത്തിന് ലൈസന്‍സ് – ലീസിങ് സംബന്ധമായ മാര്‍ഗനിര്‍ദേശങ്ങളോടെ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി പുതിയ നിയമം പ്രഖ്യാപിച്ചു.

Read More »

‘ഫ്ലൈറ്റ് ഡൈ​വേ​ർ​ഷ​ൻ ഫാ​സ്​​റ്റ് ലൈ​ൻ’​ അബുദാബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ചു

അബുദാബി വ​ഴി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​രു​ടെ തു​ട​ർ​യാ​ത്ര വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്​ ‘ഫ്ലൈറ്റ് ഡൈ​വേ​ർ​ഷ​ൻ ഫാ​സ്​​റ്റ് ലൈ​ൻ’​ അബുദാബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ചു. യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നും വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ കൈ​മാ​റ്റ​ത്തി​നു​ള്ള സ​മ​യം കു​റ​ക്കു​ന്ന​തി​നും ഫാ​സ്​​റ്റ് ലൈ​ൻ സ​ഹാ​യി​ക്കും. ഇ​തോ​ടെ, യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​നം മാ​റി​ക്ക​യ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ 27 ശ​ത​മാ​നം വേ​ഗ​ത്തി​ലാ​കും.

Read More »

കർഷകവിരുദ്ധ ബില്ലുകൾ ജനാധിപത്യ വിരുദ്ധം: ജോസ് കെ മാണി എം പി

കര്‍ഷകവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമെന്ന് ജോസ് കെ.മാണി എം.പി. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചുകൊണ്ടാണ് ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കിയത്. ഇന്ത്യയിലെ കര്‍ഷകരെയാകെ ആശങ്കയിലാഴ്ത്തുന്ന ബില്ലുകള്‍ക്കെതിരായി ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഉയര്‍ന്ന വിയോജിപ്പുകളും കര്‍ഷകരുടെ രോക്ഷവും പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് പിന്‍വാതിലൂടെ ബില്ലുകള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. 

Read More »

സംസ്ഥാനത്തെ ബാറുകള്‍ ഉടനെ തുറക്കില്ല

സംസ്ഥാനത്ത് ബാറുകള്‍ ഉടനെ തുറക്കില്ല. നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ തള‌ളി. കോവിഡ് വ്യാപന പശ്‌ചാത്തലത്തിലാണ് ഈ തീരുമാനം. നിലവില്‍ പ്രത്യേക കൗണ്ടര്‍ വഴിയുള‌ള പാഴ്‌സല്‍ വില്‍പനയാണ് ബാറുകളിലും ബിയര്‍ പാര്‍ലറുകളിലുമുള‌ളത്. ഇതിന് ബെവ്‌കൊ ആപ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

Read More »

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനത്തെ ചൊല്ലി വിവാദം; സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കിയെന്ന് പരാതി

നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനത്തെ ചൊല്ലി വിവാദം. ശ്രീനാരായണ ഗുരു പ്രതിമ ഉദ്ഘാടനത്തില്‍ തങ്ങളുടെ പ്രതിനിധികളെ ഒഴിവാക്കിയെന്ന് ആരോപിച്ച് സിപിഐ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് വഴിവച്ചത്.

Read More »

ഇന്ത്യന്‍ സൈന്യം ആറ് പുതിയ പ്രധാന അതിര്‍ത്തി പ്രദേശങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ സൈന്യം ലൈന്‍ ഓഫ് ആക്വചല്‍ കണ്‍ട്രോളിലെ ആറ് പുതിയ പ്രധാന അതിര്‍ത്തി പ്രദേശങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഗുരുങ്‌ ഹില്‍‌, റിച്ചന്‍‌ ലാ, റെജാങ്‌ ലാ, മുഖര്‍‌പാരി, ഫിംഗര്‍‌ 4 എന്നിവയോട് ചേര്‍ന്നുള്ള സ്ഥലങ്ങളാണ്‌ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തത്.

Read More »

ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാം: മന്ത്രി കെ. ടി. ജലീൽ

  ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് മന്ത്രി കെ.ടി.ജലീല്‍. അത് സംബന്ധിച്ചു അത്യന്തികമായി സത്യം വെളിപ്പെടുത്തേണ്ടത് അന്വേഷണ ഏജന്‍സിയാണെന്നും എതിർ ചേരിയിലുള്ളവർ പ്രചരിപ്പിക്കുന്ന അപവാദങ്ങൾക്ക് രാജിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. യും ആര്‍.എസ്.എസും

Read More »

സ​മാ​ധാ​ന നൊ​ബേ​ല്‍ ത​നി​ക്കു ത​ന്നെ ല​ഭി​ക്കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ട്രം​പ്

സെർബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലൈനയിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »

ഫുട്‌വെയര്‍ കമ്പനിയായ റിലാക്‌സോ മികച്ച ഓഹരി

1976ല്‍ ഒരു ചെറുകിട സംരംഭമായി തുടങ്ങിയ റിലാക്‌സോ ഫുട്‌വെയര്‍ ലിമിറ്റഡ്‌ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ഫുട്‌ വെയര്‍ കമ്പനികളിലൊന്നാണ്‌. റീട്ടെയില്‍ മേഖലയില്‍ പ്രതീക്ഷിക്കുന്ന മികച്ച വളര്‍ച്ചയുടെ ഗുണഭോക്താക്കളിലൊന്നാകും റിലാക്‌സോ ഫുട്‌വെയര്‍.

Read More »

പ്രതിരോധ രഹസ്യം ചോര്‍ത്തല്‍; സ്വതന്ത്ര മാധ്യമപ്രവർത്തകൻ രാജീവ്‌ ശർമയ്‌ക്ക്‌ ബിജെപിയുമായി അടുത്ത ബന്ധം

ഇന്ത്യൻ പ്രതിരോധ രഹസ്യം ചൈനയ്‌ക്ക്‌ ചോർത്തി നൽകിയ കേസിൽ അറസ്‌റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ രാജീവ്‌ ശർമയ്‌ക്ക്‌ ബിജെപി നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി അടുത്തബന്ധം. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്‌ ഡോവലാണ്‌‌ വിവേകാനന്ദ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്‌ടർ.

Read More »

സംസ്ഥാനത്തെ ആദ്യത്തെ ഡോക്ടർ മരണം; ജാഗ്രതയോടെ കേരളം

തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെ ബി എം ക്ലിനിക്ക് നടത്തിയിരുന്ന ഡോഎം എസ് ആബ്ദിനാണ് കോവിഡ് ബാധ മൂലം നിര്യാതനായത്. സംസ്ഥാനത്ത് കോവിഡ് 19 മൂലം ജീവൻ നഷ്ടപ്പെടുന്ന ആദ്യത്തെ ഡോക്ടർ .

Read More »

അണ്‍ലോക്ക് നാലാം ഘട്ടം: ആറ് സംസ്ഥാനങ്ങളില്‍ സ്‌കൂള്‍ തുറന്നു; പൊതുചടങ്ങില്‍ 100 പേര്‍ക്ക് പങ്കെടുക്കാം

ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിപത്രം നിര്‍ബന്ധമാണ്. സ്‌കൂളുകളില്‍ സാമൂഹ്യ അകലം അടക്കമുള്ളവ ഉറപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Read More »