Day: September 17, 2020

അവര്‍ നൽകിയ ഒന്നര കോടി രൂപ കൂടി ഇല്ലായിരുന്നെങ്കിൽ എം.ആർ.ഐ സെന്റർ സാധ്യമാകുമായിരുന്നില്ല; കപില വാത്സ്യായനന് പ്രണാമമര്‍പ്പിച്ച് പി രാജീവ്

എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ നിരക്കിൽ എം ആർ ഐ സ്കാനിങ് ചെയ്യുന്നവർക്ക് കപില വാത്സ്യായൻ എന്ന പേരോ ഈ ചിത്രമോ പരിചയമുണ്ടാകില്ല. ഇന്ന് ജീവിതത്തിൽ നിന്ന് വിട വാങ്ങിയ അവർ എം പി ഫണ്ടിൽ നിന്നും നൽകിയ ഒന്നര കോടി രൂപ കൂടി ഇല്ലായിരുന്നെങ്കിൽ എം ആർ ഐ സെൻറർ സാധ്യമാകുമായിരുന്നില്ല. രാജ്യസഭയിൽ സ്ഥിരം വരുന്ന നോമിനേറ്റഡ് മെമ്പർമാരിൽ ഒരാളായിരുന്നു അവർ. വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കും.

Read More »

സെക്രട്ടറിയേറ്റ് തീപിടിത്തം: അട്ടിമറിയില്ലെന്ന് അന്വേഷണ സമിതി

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപ്പിടുത്തമുണ്ടായത്.

Read More »

ഇനിയും നാണം കെടാതെ മന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

എൻഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതര വിഷയമെന്ന് ചെന്നിത്തല പറഞ്ഞു. തീവ്രവാദ കേസുകൾ ചോദ്യം ചെയ്യുന്ന ഏജൻസിയാണിത്. ഇനിയും നാണം കെടാതെ മന്ത്രി രാജിവയ്ക്കണം.

Read More »

ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരായി

മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യുന്നു. പുലര്‍ച്ചെ ആറുമണിയോടെ ആണ് കൊച്ചിയിലുള്ള എന്‍ഐഎ ഓഫീസില്‍ കെ ടി ജലീല്‍ ഹാജരായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ ചോദ്യം ചെയ്യലിന് വിളിച്ചത് എന്നാണ് പ്രാഥമിക വിവരം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സി ജലീലിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.

Read More »