
മുൻ എം.എൽ.എ ജോർജ് മെഴ്സിയർ അന്തരിച്ചു
തിരുവനന്തപുരം: കോൺഗ്രസ് നേതാവും കോവളം മുൻ എംഎൽഎയുമായ ജോർജ് മേഴ്സിയർ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2006ലാണ് കോവളത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തിയത്. കെപിസിസി നിർവാഹകസമിതി അംഗമാണ്.