സുധീര്‍നാഥ് ഭാരത മാതായില്‍ എസ്എഫ്ഐ ശക്തമാകുന്നതിനിടെയാണ് 1979ലെ ദേവദാസിന്‍റെ കോളേജ് മാസിക വലിയ വിവാദവുമാകുന്നത്. മാഗസിന്‍റെ മുഖചിത്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ പേര് ഒട്ടേറെ തവണ എഴുതി വെച്ചത് ഏതോ വിരുതന്‍ കണ്ടെത്തി. അത് വലിയ
സുധീര്‍നാഥ് തൃക്കാക്കരയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ കേന്ദ്രമാണ് കൊച്ചിന്‍ സര്‍വ്വകലാശാലയും, ഭാരത മാതാ കോളേജും. കൊച്ചി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം തുടക്കം മുതലുണ്ട്. കളമശ്ശേരിക്കും, ത്യക്കാക്കര ക്ഷേത്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്നതാണ് കൊച്ചി സര്‍വ്വകലാശാല.
യു.എ.ഇ ക്ക് പിന്നാലെ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിലേര്‍പ്പെടാനൊരുങ്ങി ബഹ്‌റൈന്‍. യു.എ.ഇക്ക് ശേഷം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍. ഇരു രാജ്യങ്ങളുടെയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കുവൈത്തില്‍ യാത്രാരേഖകള്‍ ഇല്ലാത്ത പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസ്സി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് രജിട്രേഷന്‍ സംവിധാനമൊരുക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി. പാസ്‌പോര്‍ട്ടോ, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവരാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. രജിസ്‌ട്രേഷന്‍ ഫോം എംബസ്സി കോണ്‍സുലാര്‍ ഹാളിലും, പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളിലും ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.
അജ്മാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. പരിശോധന ക്യാമ്പയിന്റെ ഭാഗമായി നഗരസഭാധികൃതര്‍ 6,348 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.225 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.
രാഷ്ട്രീയരംഗത്തും ഭരണരംഗത്തും മൂന്നിലൊന്ന് സ്ത്രീപങ്കാളിത്തത്തിനെങ്കിലും വേണ്ടി രൂപം കൊടുത്ത വനിതാസംവരണ ബില്ലിനോടുള്ള നമ്മുടെ പ്രസ്ഥാനങ്ങളുടെ നിലപാടിലെ കള്ളത്തരം കൂടി പരാമര്‍ശിക്കാതെ വയ്യ
ജപ്പാനിലെ മിയാഗിയില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെ കസേനുമക്ക് 61 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
നിയമലംഘനം നടത്തിയാല്‍ വിമാന കമ്പനികള്‍ക്ക് ആ റൂട്ടിലേക്ക് രണ്ടാഴ്ചത്തെ വിലക്കേര്‍പ്പെടുത്തുമെന്ന് ഡിജിസിഎ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു, ആന്റോ ആന്റണി എം.പി., എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണ ജോര്‍ജ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
യു.എ.ഇ യിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുകയും തിരിച്ചു വിളിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ സ്കൂളിനകത്തേക്കു പ്രവേശിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നടപടി കർശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികൾ സ്കൂളിന് പുറത്ത് എത്തും വരെ അകലം പാലിച്ചു നിൽക്കണം. സ്വന്തം വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്നവർ അടുത്ത പ്രദേശത്തുള്ള കുട്ടികളെയും രക്ഷിതാക്കളെയും ഒരേ വാഹനത്തിൽ കൊണ്ടുവരുന്നതിനും വിലക്കുണ്ട് .
രാഷ്ട്രീയമാനം നല്‍കി രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ ശ്രമിച്ച വെഞ്ഞാറമൂട് കൊലപാതക കേസും സിബിഐ അന്വേഷിച്ചാല്‍ ഡിവൈഎഫ്‌ഐയുടെ ഉന്നതനായ സംസ്ഥാന നേതാവ് പ്രതിസ്ഥാനത്ത് വരുമെന്നും കൂട്ടിച്ചേര്‍ത്തു.
രോഗമുക്തരില്‍ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മ
മുന്‍ സിബിഐ ഡയറക്ടറുടെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
സുനൈന ഹോളിയെന്ന യുവതിയാണ് ഇരുവര്‍ക്കുമെതിരെ ട്വിറ്ററില്‍ അപകീര്‍ത്തികരമായ പ്രസാതാവന നടത്തിയത്.
പദ്മശ്രീ എം എ യൂസഫ് അലി വിശിഷ്ടാതിഥിയായി പങ്കെടുക്കും. പോലീസ് ഐ ജി പി വിജയന്‍ ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തും.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്.
കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. എ.എന്‍. ഷംസീര്‍ എം.എല്‍.എ., കെ. മുരളീധരന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്താന്‍ ആമസോണിന് ക്ഷണമുണ്ടെന്ന വാര്‍ത്തയും മൊറട്ടോറിയം സംബന്ധിച്ച കേസിലെ വാദം സുപ്രിം കോടതി മാറ്റിവെച്ചതുമാണ് ഈ നിലവാരത്തിലേക്ക് ഉയരാന്‍ വിപണിക്ക് സഹായകമായത്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.