
സ്ത്രീ വിരുദ്ധ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല
കോവിഡ് പ്രതിരോധത്തിലെ ഈ വീഴ്ചകള്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

കോവിഡ് പ്രതിരോധത്തിലെ ഈ വീഴ്ചകള്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,706 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം 20,000 ത്തിലേറെപ്പേരാണ് രോഗബാധിതരായത്. പുതിയ കേസുകളില്‍ 60 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് 5 സംസ്ഥാനങ്ങളിലാണ്.

ദുബായില്‍ വനിത ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നു. വനിത സ്‌പോര്‍ട്ട്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സ്‌പോര്‍ട്‌സ് വേള്‍ഡ് പരിപാടിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 19 മുതല്‍ 26 വരെയാണ് ടൂര്‍ണമെന്റ്. രണ്ടു കാറ്റഗറിയിലായി സ്വദേശി, പ്രവാസി താരങ്ങള്‍ ഉള്‍പ്പെടെ 32 ടീമുകള്‍ക്ക് പങ്കെടുക്കാം.

ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്ക് കമലയെ ഇഷ്ടമല്ലെന്നും അവര്‍ പ്രസിഡന്റായാല്‍ അത് രാജ്യത്തിന് കനത്ത അപമാനമാണെന്നും ട്രംപ് പറഞ്ഞു.

സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്കുള്ള വലിയ പ്രോത്സാഹനം ആണ് ഖാദി ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം എന്ന് കെവിഐസി ചെയര്‍മാന്‍ ശ്രീ വിനയകുമാര്‍ സക്‌സേന അഭിപ്രായപ്പെട്ടു.

ബീഹാര്‍ സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളെ മറച്ചു പിടിക്കാനുള്ള മാര്‍ഗമായാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു

ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി നീട്ടിയതായി ഷാര്‍ജ പ്രൈവറ്റ് എഡ്യുകേഷന്‍ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ 24 വരെയാണ് നീട്ടിയത്. നേരത്തെ മറ്റെല്ലാ എമിറേറ്റുകളിലും ഓണ്‍ലൈനിനൊപ്പം ക്ലാസ് മുറികളിലെ പഠനം തുടങ്ങിയിരുന്നെങ്കിലും ഷാര്‍ജയില്‍ മാത്രം സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പഠനം തുടരുകയായിരുന്നു.

കോവിഡ് വൈറസ് ബാധിതരുടെ ചികിത്സക്കായി രോഗം ഭേദമായവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ തയാറാകണമെന്ന് ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡിപ്പാര്‍ട്‌മെന്റ് ഓഫ് ബ്ലഡ് ബാങ്ക് സര്‍വിസസ് അഭ്യര്‍ഥിച്ചു. പ്ലാസ്മ ദാതാക്കളുടെ എണ്ണത്തില്‍ കുറവുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ബ്ലഡ് ബാങ്ക് സര്‍വിസസിന്റെ അഭ്യര്‍ഥന.കോവിഡ് ബാധിതരില്‍ കോണ്‍വാലസെന്റ് പ്ലാസ്മ ചികില്‍സ ഫലം ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്.

പാല്‍ക്കാരനെ കാത്തിരുന്ന വയോധികയെ ഇന്ന് പാല്‍ക്കാരന്‍ വരില്ലെന്നും പാല്‍ വിതരണ സ്ഥലത്തേക്ക് കൂട്ടി കൊണ്ടു പോകാമെന്ന് പറഞ്ഞ് പ്രതി അടുത്തുളള ഫാമില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

നാടിന് ഉത്സവഛായ പകർന്ന് സംസ്ഥാനത്ത് 34 അത്യാധുനീക സ്കൂൾ കെട്ടിട സമുച്ചയങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ നൂറു ദിന കർമപധതിയുടെ ഭാഗമായാണിത്. ഇത്രയും സ്കൂൾ കെട്ടിടങ്ങൾ ഒരുമിച്ച് പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നതും ചരിത്രത്തിലാദ്യം. LDF സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 34 കെട്ടിട സമുച്ചയങ്ങൾ പൂർത്തീകരിച്ചത്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,45,845 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകള്‍ 2,77,34,748 ആയി ഉയര്‍ന്നു. 4,475 പേരാണ് ഒറ്റദിവസം മരണപ്പെട്ടത്. ഇതുവരെ വിവിധ ലോകരാജ്യങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു.

കേന്ദ്രഭരണ പ്രദേശങ്ങളിലും 14 സംസ്ഥാനങ്ങളിലുമായി 25 നഗരങ്ങളിലെ ഗുരുതരാവസ്ഥയിലായ രോഗികളിലാണ് പഠനം നടത്തിയത്.

സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആസ്ഥാനം പിന്നീട് കോഴിക്കേട്ടേയ്ക്ക് മാറ്റും. പുതുതായി നിര്‍മ്മിച്ച വര്‍ക്കല, പൊന്‍മുടി പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്‍റ് സെന്‍ററിന്‍റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നുത്.

വാർത്താ വിനിമയത്തിനു ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന ധാരണ അടിസ്ഥാന രഹിതമാണെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി അന്താരാഷ്ട്ര ഏജൻസികൾ നൽകിയിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ രൂപരേഖ മാനിച്ചാണ് രാജ്യത്തെ മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നതെന്ന് ടെലികോം വകുപ്പ് കേരള മേഖല സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.ടി.മാത്യു ഐ.ടി.എസ് പറഞ്ഞു.

ചിറ്റാരിപ്പറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകൻ കണ്ണവം സ്വദേശി സയ്യിദ് മുഹമ്മദ് സലാഹുദ്ദീന് (30) വെട്ടേറ്റുമരിച്ച സംഭവത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ കസ്റ്റഡിയിൽ. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കങ്കണ മൊഹാലിയില്‍ നിന്ന് പുറപ്പെട്ടു. മൂന്ന് മണിക്ക് മുംബൈയില്‍ എത്തും. രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമാണ് തന്റെ ഓഫീസ് പൊളിക്കലെന്ന് കങ്കണ ട്വീറ്റ് ചെയ്തു.

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷം. ഡിഎംകെയുടെ തിരുച്ചി ശിവയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് യുപിഎ നീക്കം. ശിവയെ പിന്തുണയ്ക്കാന്‍ യുപിഎ ഇതരകക്ഷികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ദേശീയ വാക്‌സിനേഷന്‍ പോളിസിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നതാണ് പുതിയ പോളിസി.

ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് പോളിസി അനുവദിക്കുന്നതു സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനിക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ നിലവിലുണ്ടെങ്കില്‍ പ്രീമിയം ഉയരാന്‍ സാധ്യതയുണ്ട്. പുകവലിക്കുന്നവര്‍ക്ക് ടൈപ് 2 പ്രമേഹരോഗമുണ്ടെങ്കില്‍ പോളിസി നിഷേധിക്കപ്പെട്ടേക്കാം.