Day: September 8, 2020

ഹോമിയോ പ്രതിരോധ മരുന്ന്‌ ശാസ്‌ത്രീയമാണോ?

കോവിഡിന്‌ ഹോമിയോ പ്രതിരോധ മരുന്ന്‌ ഉപയോഗിക്കുന്നതിനെ കുറിച്ച്‌ നമ്മുടെ സംസ്ഥാനത്ത്‌ ഒരു തര്‍ക്കം നടക്കുകയാണ്‌. ഹോമിയോ പ്രതിരോധ മരുന്ന്‌ ഫലപ്രദമാണെന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ വാക്കുകളാണ്‌ തര്‍ക്കത്തിന്‌ ഇപ്പോള്‍ ചൂട്‌ പകര്‍ന്നിരിക്കുന്നത്‌. കോവിഡിനെ തുരത്താനുള്ള

Read More »

കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍ തൃക്കാക്കര സ്‌ക്കെച്ചസ്

സുധീര്‍നാഥ് കേരള സാംസ്ക്കാരിക രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ നൂറ് കണക്കിന് വ്യക്തിത്ത്വങ്ങള്‍ ത്യക്കാക്കരയിലുണ്ട്. അവരുടെ പല സംഭാവനകളും ചരിത്രത്തിന്‍റെ ഭാഗമായില്ല. കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും ഇത്തരം രേഖപ്പെടുത്താത്ത വ്യക്തിത്ത്വങ്ങള്‍ ഉണ്ടാകും. യുവതലമുറയിലെ എത്രയോ

Read More »

കോവിഡ് പ്രതിരോധ നടപടികളിൽ സംതൃപ്തി പ്രകടിപ്പിച്ചത് കേരളത്തിൽ നിന്നുള്ളവർ: സിപിപിആർ സ്വാധീന സർവ്വേ

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ഇന്ത്യയിലെ പ്രധാന സംസ്‌ഥാനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ‘കോവിഡ്-19 സ്വാധീന സർവ്വേ’ യിൽ മഹാമാരിക്കെതിരെ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച പ്രതിരോധ നടപടികളിൽ കേരളത്തിൽ നിന്നുള്ളവർ വലിയ സംതൃപ്തി പ്രകടിപ്പിച്ചതായി കണ്ടെത്തി.

Read More »

പൊതുവിദ്യാഭ്യാസമേഖലയിൽ ഉയരുന്നു മികവിന്റെ കേന്ദ്രങ്ങൾ

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മികവിലേയ്ക്കുയരുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം കിഫ്ബി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി പരിഗണിച്ച് ഭൗതിക സൗകര്യവികസനം നടത്തുകയാണ്.ഓരോ വിദ്യാലയങ്ങൾക്കും 5 കോടി രൂപ വീതമാണ് ചെലവിടുന്നത്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച 100 ദിവസത്തെ കർമപദ്ധതിയുടെ ഭാഗമായി ഇതിൽ 35 വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 9 ന് രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതാണ്. വിഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ഉദ്ഘാടനം.

Read More »

പ്രവാസികൾക്കായി ഡ്രീം കേരള പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പ്രവാസികൾക്കായി ഡ്രീം കേരള പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ലോകപരിചയവും തൊഴില്‍ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് കേരള വികസനത്തിന് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡ്രീം കേരള  വെബ്പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

Read More »

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരം കടന്നു; 3026 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

അബുദാബിയിൽ നിയന്ത്രങ്ങളോടെ വാലറ്റ് പാർക്കിംഗ് ആരംഭിച്ചു

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ അബുദാബി സാമ്പത്തിക വികസന വകുപ്പ് വാലറ്റ് പാര്‍ക്കിങ് സേവനങ്ങള്‍ പുനരാരംഭിച്ചു.കർശന നിയന്ത്രങ്ങളോടെയാണ് സേവനം ലഭ്യമാക്കുക.

Read More »

കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അന്ത്യമാണ് ചിലരുടെ ലക്ഷ്യമെന്ന് ജോസ് കെ മാണി

കേരള കോൺഗ്രസ് എമ്മിന് ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഢാലോചന അരങ്ങത്തേക്ക് വരുന്നു എന്നതാണ് ഇന്ന് കണ്ടതെന്ന് ജോസ് കെ മാണി എം.പി.കെ.എം.മാണിയുടെ മരണത്തിന് ശേഷം കേരള കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അന്ത്യം അതായിരുന്നു ഒരു കൂട്ടരുടെ ലക്ഷ്യം എന്നും ജോസ് കെ മാണി കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

Read More »

ബാലഭാസ്‌കറിന്റെ മരണം: നാലുപേരുടെ നുണ പരിശോധന നടത്താന്‍ സിബിഐ

ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടോ എന്നതിനെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്

Read More »

നിഫ്‌റ്റി വീണ്ടും 11,350 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞു

ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം തുടരുന്നു. നിഫ്‌റ്റി വീണ്ടും 11,350ന്‌ താഴെ ക്ലോസ്‌ ചെയ്‌തു. ഇത്‌ തുടര്‍ന്നും വിപണി ഹ്രസ്വകാലത്തേക്ക്‌ ദുര്‍ബലമായി തുടരുമെന്ന സൂചനയാണ്‌ നല്‍കുന്നത്‌.

Read More »

ഹോമിയോ മരുന്ന് വിവാദം; അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി

അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഹോമിയോ മരുന്നിന് അനുകൂലമായ പ്രസ്‍താവന വിവാദമായതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകള്‍ ഹോമിയോ ആയുർവേദത്തില്‍ ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. പ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുണ്ടെങ്കില്‍ അത് നല്‍കിക്കൊള്ളാനാണ് പറഞ്ഞത്, അല്ലാതെ കൊവിഡ് ചികിത്സിക്കാനല്ല.

Read More »

അതിര്‍ത്തിയില്‍ സംഘര്‍ഷം: ഇന്ത്യ-ചൈന സേനകള്‍ നേര്‍ക്കുനേര്‍ മുഖാമുഖം

അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം ചെവികൊളളാതെ ചൈന നിലപാട് കടുപ്പിച്ചിരിക്കുകയാണ്. റെസാങ്, ലാ മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Read More »

ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു

പ്രവാസികളുടെ എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിമാന സര്‍വ്വീസ് ആരംഭിക്കുന്നതിനായി ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു. വിസ കാലാവധി അവസാനിക്കാറായി ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ വാര്‍ത്ത.

Read More »

‘ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ’; വിവാദത്തിന് തിരികൊളുത്തി ചെന്നിത്തലയുടെ പ്രസ്താവന

മലപ്പുറത്ത് ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന പരാതിക്കാരി കുളത്തുപ്പുഴയിലെ വീട്ടിലെത്തുകയും നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു.

Read More »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സ്ഥാപന ഉടമയുടെ വസതിയില്‍ പരിശോധന

ശാഖകള്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പും പണം എവിടേക്ക് വക മാറ്റിയെന്ന് കണ്ടെത്തുകയുമാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം.

Read More »

കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സുകള്‍ക്കെതിരെ പഞ്ചാബില്‍ കര്‍ഷക പ്രക്ഷോഭം

ഭക്ഷ്യധാന്യ സംഭരണത്തിന്റെ മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനസുകളെന്ന് കര്‍ഷകര്‍ ആവലാതിപ്പെടുന്നു

Read More »

സാത്താന്‍കുളം കസ്റ്റഡി കൊലപാതകം: പോലീസിനെതിരെ സിബിഐ അന്വേഷണ റിപ്പോര്‍ട്ട്

ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു

Read More »