
ഫേസ്ബുക്ക്-ബിജെപി ബന്ധം; വിവാദം പാര്ലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും
ഫേസ്ബുക്ക് – ബിജെപി ബന്ധം പുറത്ത് വന്നതോടെ വിവാദം പാര്ലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും. വിദ്വേഷ പ്രചാരണത്തില്‍ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തില്‍ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗില്‍ ഹാജരാകാന്‍ ഫേസ്ബുക്ക് ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിസി മേധാവി അങ്കി ദാസിനടക്കം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.