Day: September 2, 2020

സാഹിത്യവും മാധ്യമപ്രവര്‍ത്തനവും ത്യക്കാക്കരയില്‍ ( തൃക്കാക്കര സ്‌ക്കെച്ചസ് – 09 )

സുധീര്‍നാഥ് മലയാള ഭാഷയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒഴിച്ചു കൂടുവാന്‍ സാധിക്കാത്ത മലയാളത്തിന്‍റെ ടീച്ചറമ്മയുണ്ട്. ഈ ടീച്ചറമ്മ ത്യക്കാക്കരയുടെ അഹങ്കാരമാണ്. ഗുരുവായൂര്‍ സ്വദേശിയായ ഡോക്ടര്‍ എം ലീലാവതി വര്‍ഷങ്ങളായി ത്യക്കാക്കര കേന്ദ്രമാക്കി ജീവിക്കുന്നു. ത്യക്കാക്കരയുടെ വായനാ

Read More »

സമ്പദ്‌വ്യവസ്ഥ തളരുമ്പോള്‍ ആശങ്കകള്‍ വളരുന്നു

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ രാജ്യം 23.9 ശതമാനം സാമ്പത്തിക തളര്‍ച്ച നേരിട്ടത്‌ കോവിഡ്‌ കാലത്തെ ആശങ്കകള്‍ക്ക്‌ ശക്തിയേകുകയാണ്‌ ചെയ്യുന്നത്‌. വളര്‍ച്ച തിരിച്ചുപിടിക്കാന്‍ എന്തുചെയ്യുന്നുവെന്ന ചോദ്യത്തിന്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഉത്തരങ്ങള്‍ തൃപ്‌തികരമല്ല. മുന്‍വര്‍ഷം

Read More »

ഷൈലജ  ടീച്ചർ ലോകത്ത് ഒന്നാം സ്ഥാനത്ത് ; തിരഞ്ഞെടുത്തത് ബ്രിട്ടനിലെ പ്രമുഖ മാധ്യമം     

2020ൽ ലോകത്തെ  മാറ്റി മറിച്ച 50 ചിന്തകരിൽ കേരളത്തിന്റെ  ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ഒന്നാം സ്ഥാനത്ത്. ബ്രിട്ടനിലെ പ്രമുഖ മാഗസിൻ ദി പ്രോസ്പെക്ടസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ലോകത്ത് കോവിഡ് കാലത്ത് സമർത്ഥമായി പ്രവർത്തിച്ച

Read More »

ഇന്ത്യയില്‍ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു

പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്‍റേതാണ് നടപടി. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. ചില ലോഞ്ചറുകളും നിരോധിച്ചു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്ന ആപ്പുകളാണ് നിരോധിച്ചത് .

Read More »

കെഎസ് യുഎം-ന്റെ എക്സ്ആര്‍ ലേണിംഗ് പാത്ത് കോഴ്സിലേക്ക് അപേക്ഷിക്കാം

എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എക്സ്ആര്‍) ഉപയോഗിച്ചുള്ള നൂതന സാങ്കേതികവിദ്യാധിഷ്ഠിത തൊഴില്‍മേഖലയിലേക്ക് പ്രവേശിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) നടത്തുന്ന എക്സ്ആര്‍ ലേണിംഗ് പാത്ത് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

Read More »

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്; 2129 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങുമായി ഐബിഎസ് സോഫ്റ്റ് വെയര്‍

തലസ്ഥാനത്തെ കൊവിഡ് ബാധിത തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനായി ആഗോള ഐടി സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍ 500 ഭക്ഷ്യ കിറ്റുകള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് കൈമാറി.

Read More »

കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ടാറ്റാ കോവിഡ് ആശുപത്രി ഈ മാസം 9 ന് സർക്കാരിന് കൈമാറും

കാസർകോട് ജില്ലയിൽ തെക്കില്‍ വില്ലേജിലെ ടാറ്റ കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് പ്രതിനിധികളിൽ നിന്ന് സെപ്റ്റംബര്‍ 9 ന് ഉച്ചയ്ക്ക് 12 ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം പി ,എം എൽ എ മാർ മറ്റു ജനപ്രതിനിധികൾ ഉൾപ്പടെ ക്ഷണിക്കപ്പെട്ട 50 പേർ പങ്കെടുക്കും. പദ്ധതി പൂർത്തിയാക്കുന്നതിന് സഹായിച്ചവർക്കുള്ള അനുമോദന പത്രം നൽകും.

Read More »

ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയില്‍

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ കോവിഡ്  മരണനിരക്ക് തുടർച്ചയായി കുറഞ്ഞുവരുന്നു. ഇന്നത്തെ കണക്കു പ്രകാരം ആഗോള മരണനിരക്ക് 3.3 ശതമാനം ആണെങ്കിൽ ഇന്ത്യയിൽ അത് 1.76 ശതമാനമാണ്. ദശലക്ഷം പേരിലെ  മരണസംഖ്യ ലോകത്ത് ഏറ്റവും കുറവായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.  ആഗോള ശരാശരി ദശലക്ഷം പേരിൽ110 മരണം എന്നതാണ്. അതേസമയം ഇന്ത്യയിൽ ദശലക്ഷം പേരിൽ 48 ആണ് മരണസംഖ്യ. ബ്രസീലിൽ  12 മടങ്ങും യുകെയിൽ 13 മടങ്ങും  ഇത്  കൂടുതലാണ്.

Read More »

കോവിഡ്; യു.എ.ഇയില്‍ കഴിഞ്ഞ 100 ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

യു.എ.ഇയില്‍ ബുധനാഴ്ച 735 പുതിയ കോവിഡ് കേസുകള്‍ കൂടി ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 538 പേര്‍ രോഗമുക്തി നേടി. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 80,000 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തി, മൊത്തം ടെസ്റ്റുകളുടെ എണ്ണം 7.2 ദശലക്ഷത്തിലധികമായി.

Read More »

നിഫ്‌റ്റി 11,500ന്‌ മുകളിലേക്ക്‌ തിരികെ കയറി

ഓഹരി വിപണി കരകയറ്റം തുടരുന്നു. തിങ്കളാഴ്‌ചത്തെ ഇടിവിനു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ്‌ വിപണി മുന്നേറിയത്‌. ശക്തമായ ചാഞ്ചാട്ടമാണ്‌ വിപണിയില്‍ ദൃശ്യമായത്‌. ഈ മുന്നേറ്റം നിഫ്‌റ്റി വീണ്ടും 11,500 പോയിന്റിന്‌ മുകളിലേക്ക്‌ ഉയരാന്‍ സഹായകമായി. 11,800 പോയിന്റിലാണ്‌ അടുത്ത സമ്മര്‍ദം.

Read More »

കോവിഡ് വ്യാപനം; കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ വിലക്ക് തുടരും

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. പക്ഷേ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം പട്ടിക തല്‍ക്കാലം മാറ്റേണ്ടെന്ന തീരുമാനിക്കുകയായിരുന്നു.

Read More »

ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്തി​ന് കോ​വി​ഡ്

ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ച്ചു.

Read More »

ഒരു അറബ് രാജ്യം കൂടി ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുമെന്ന് അമേരിക്ക; സല്‍മാന്‍-കുഷ്‌നര്‍ കൂടിക്കാഴ്ച്ച ഉറ്റ് നോക്കി ലോക രാജ്യങ്ങള്‍

അമേരിക്കന്‍ ഭരണകൂട  ഉപദേശകനും ഇസ്രയേല്‍-യുഎഇ കരാറുകളുടെ തന്ത്രജ്ഞനുമായ ജെറീദ് കുഷ്‌നര്‍ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി. സമാധാനം കൈവരിക്കുന്നതിനായി പലസ്തീന്‍-ഇസ്രയേല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്‌ കൂടിക്കാഴ്ച്ചയില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തതായി സൗദി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Read More »

സാമ്പത്തിക രംഗത്ത് നടപ്പു വർഷം വൻ തിരിച്ചടിയുണ്ടാകുമെന്ന് എസ്ബിഐ

സാമ്പത്തിക രംഗത്ത് നടപ്പു വർഷം വൻ തിരിച്ചടിയുണ്ടാകുമെന്ന് എസ്ബിഐ റിപ്പോർട്ട്. പ്രതീക്ഷിച്ചതിന്‍റെ ഇരട്ടിയോളം ഇടിവ് ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. നടപ്പുവർഷം ആകെ 10.9 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു.

Read More »

സുശാന്തിന്റെ മരണം; മയക്കുമരുന്ന് വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്തു

സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്. മയക്കുമരുന്ന് വിതരണവും വില്‍പ്പനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഒരു മയക്കുമരുന്ന് ഇടപാടുകാരന്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനു പുറമെ രണ്ട് മയക്കുമരുന്ന് വില്‍പ്പനക്കാരെക്കൂടി നാര്‍ക്കോട്ടിക്സ് ബ്യൂറോ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് കൊണ്ടുവന്നു.

Read More »

ലഹരിമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് ബന്ധം: ഗുരുതര ആരോപണവുമായി പി.കെ ഫിറോസ്

ബെംഗളൂരുവില്‍ പിടിയിലായ സംഘത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുമായി ബന്ധമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ലഹരിക്കടത്തിന് അറസ്റ്റിലായ സീരിയല്‍ താരം അനിഖയ്‌ക്കൊപ്പം ഉണ്ടായിരുന്ന മലയാളികളായ മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമായാണ് ബിനീഷ് കോടിയേരിക്ക് ബന്ധമുള്ളത്. ഇത് സംബന്ധിച്ച്‌ ആന്‍റി നാര്‍കോട്ടിക്ക് വിഭാഗത്തിന് ഇവര്‍ മൊഴിനല്‍കിയിട്ടുണ്ട്. കേരളത്തിലെ ചിലസിനിമാ താരങ്ങള്‍ക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

Read More »

എല്ലാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ക്കും നികുതി ഇളവ്‌ ലഭ്യമല്ല

ലൈഫ്‌ ഇന്‍ഷുറന്‍സിനെ നിക്ഷേപമായാണ്‌ ഇന്ത്യയിലെ ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്‌. എന്‍ഡോവ്‌മെന്റ്‌ പ്ലാനുകളും മണി ബാക്ക്‌ പ്ലാനുകളും പോലുള്ള പോളിസികള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്‌ അതുകൊണ്ടാണ്‌. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളും ഈ തെറ്റിദ്ധാരണ മുതലെടുത്തും വളര്‍ത്തിയുമാണ്‌ വില്‍പ്പന കൊഴുപ്പിക്കുന്നത്‌. ഈ പ്രവണതക്ക്‌ തടയിടാന്‍ നികുതി സംബന്ധമായ കര്‍ശന വ്യവസ്ഥകള്‍ സഹായകമാകുമോ?

Read More »

അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്‍റെ പേരിൽ അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടൂർ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം ചെറുക്കും. കൊലപാതകികളെ സംരക്ഷിക്കുകയോ പോറ്റി വളര്‍ത്തുകയോ ചെയ്യുന്ന പ്രസ്ഥാനം അല്ല കോൺഗ്രസെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read More »
school open India

ഈ വര്‍ഷം കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍

സാമ്പത്തികവും സാമൂഹികവുമായ പലവിധ സമ്മര്‍ദ്ദങ്ങളില്‍ കൂടി ഇന്ന് മാതാപിതാക്കള്‍ കടന്നു പോകുന്നതിനിടയില്‍ വിദ്യാര്‍ത്ഥികളെ പഠനത്തിന് തയ്യാറാക്കുക എന്നതും അധിക ചുമതലയായി മാറിയിരിക്കുന്നു

Read More »