Day: September 1, 2020

ആശ്വാസദിനം; സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്, 2111 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎയുടെ സെക്രട്ടേറിയറ്റിലെ പരിശോധന പൂര്‍ത്തിയായി

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ഏ​തെ​ന്ന് സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും എ​ന്‍​ഐ​എ അ​റി​യി​ച്ചു. എ​ന്‍​ഐ​എ അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാ​മ​ര്‍ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read More »

സിപിഎം കലാപം നടത്തുന്നത് അവസാനിപ്പിക്കണം; നെയ്യാറ്റിൻകര സനൽ

വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ നടന്ന കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കാനും കോൺഗ്രസിനെ പ്രതിസ്ഥാനത്തുനിർത്താനും മന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം ഗൂഢാലോചന നടത്തുകയാണെന്ന് ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ കുറ്റപ്പെടുത്തി.

Read More »

മ​ന്ത്രി വെ​റും സി​പി​എ​മ്മു​കാ​ര​നാ​യാ​ണു സം​സാ​രി​ക്കു​ന്ന​തെ​ന്ന് അടൂര്‍ പ്രകാശ്

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​ക​ള്‍​ക്കു താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന മ​ന്ത്രി ഇ പി ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. മ​ന്ത്രി വെ​റും സി​പി​എ​മ്മു​കാ​ര​നാ​യാ​ണു സം​സാ​രി​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

Read More »

സെന്‍സെക്‌സ്‌ 272 പോയിന്റ്‌ ഉയര്‍ന്നു

ഇന്നലെയുണ്ടായ ശക്തമായ ഇടിവിനു ശേഷം ഇന്ന്‌ ഓഹരി വിപണിയില്‍ കരകയറ്റം. സെന്‍സെക്‌സ്‌ ഇന്ന്‌ 272 പോയിന്റും നിഫ്‌റ്റി 83 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,470 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 38,900പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തത്‌.

Read More »

രാ​ജ്യ​ത്തെ വാ​യ്പ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​ൻ ത​യാ​റെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ

രാ​ജ്യ​ത്തെ വാ​യ്പ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​ൻ ത​യാ​റെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ.സു​പ്രീം​കോ​ട​തി​യി​ലാ​ണു കേ​ന്ദ്രം ഇ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഹ​ർ​ജി വീ​ണ്ടും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.

Read More »

പ്രണബ് മുഖര്‍ജിക്ക് വിട നല്‍കി രാജ്യം; ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പൊതുദര്‍ശനം മുതല്‍ സംസ്‌കാരം വരെയുള്ള ചടങ്ങുകള്‍

Read More »

വിമാനത്താവളത്തില്‍ ചെക് ഇന്‍ ചെയ്യാനും ഫീസ് ഈടാക്കി എയര്‍ ഏഷ്യ

ബജറ്റ് വിമാനകമ്പിനിയായ എയര്‍ ഏഷ്യ ഇനി മുതല്‍ ചെക് ഇന്‍ ചെയ്യുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ കൂടി ലക്ഷ്യമിട്ടാണിതെന്നാണ് അധികൃതര്‍ അറിയിച്ചത്. വിമാനക്കമ്പിനിയുടെ വെബ്‌സൈറ്റ് വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ, വിമാനത്താവളത്തിലെ കിയോസ്‌ക് വഴിയോ ചെക് ഇന്‍ ചെയ്യാത്തവര്‍ ഡൊമസ്റ്റിക് വിമാനങ്ങള്‍ക്ക് 351.55 രൂപയും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 527.32 രൂപയും നല്‍കണം.

Read More »

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആശ്വാസം: എല്ലാവരുടേയും കോവിഡ് ഫലം നെഗറ്റീവ്

സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന പരിശോധനാ ഫലവും നെഗറ്റീവായാല്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ ടീമിന് പരിശീലനത്തിനിറങ്ങാം

Read More »

ജോസ് കെ മാണിയെ തള്ളാനും കൊള്ളാനുമാവാതെ കോൺഗ്രസ്

രണ്ടില ചിഹ്നം കേരളാ കോൺഗ്രസ്ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് വിധി വന്നതോടെ മുന്നണിയിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനത്തിൽ അങ്കലാപ്പിലായി കോൺഗ്രസ്. മുന്നിന് യുഡിഎഫ് യോഗം ചേര്‍ന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്ന് നേതാക്കൾ സൂചന നൽകിയിരുന്നെങ്കിലും ഇനി അത് ആലോചിച്ച് മതിയെന്നാണ് പൊതു ധാരണ. മൂന്നാം തീയതിയിലെ മുന്നണി യോഗം മാറ്റിവക്കുകയും ചെയ്തിട്ടുണ്ട്. നേതാക്കളുടെ പ്രതികരണങ്ങളിലും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തോട് മൃദു സമീപമാണ് ഇന്ന്.

Read More »

ഒമാനില്‍ ഇന്ന് 206 പേര്‍ക്ക് കൂടി കോവിഡ്

ഒമാനില്‍ 206 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 4 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങള്‍ 689 ആയി.

Read More »

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഇടുക്കിയിലും ബുധനാഴ്ച വയനാട്ടിലും വെള്ളിയാഴ്ച മലപ്പുറത്തും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. ഈ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Read More »

കനിവറ്റ നഗരത്തിന്റെ തെരുവ് കാഴ്ചകള്‍

അഖില്‍, ഡല്‍ഹി. ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിന്റെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തൊഴിലാളി സ്ത്രീ ജോലിക്കിടെ വഴിവക്കില്‍ പ്രസവിച്ചു. കണ്ടവര്‍ ആരും അത് തങ്ങളുടെ കാര്യമല്ലെന്ന മട്ടില്‍ കടന്നു പോയി.

Read More »

രാജീവ് കുമാര്‍ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്ക് പുറമെയാണ് രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.

Read More »

സി.പി.എമ്മിന്റെ അക്രമങ്ങള്‍ക്ക് ഏകീകൃതസ്വഭാവം: ഉമ്മന്‍ചാണ്ടി

വെഞ്ഞാറമൂട് കൊലപാതകത്തിന്റെ മറവില്‍ സി.പി.എം സംസ്ഥാനവ്യാപകമായി നടത്തുന്ന അക്രമങ്ങള്‍ക്ക് ഏകീകൃതസ്വഭാവമുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. ആരുടെയോ ആഹ്വാന പ്രകാരം അക്രമം നടത്തുന്നത് പോലെയാണ് തോന്നുന്നത്.കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുന്നതിന് പകരം അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read More »
ramesh chennithala

കൊലപാതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്: രമേശ് ചെന്നിത്തല

കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കൊലപാതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ ആയുധമാക്കി സി.പി.എം സംസ്ഥാനത്ത് അക്രമപരമ്പര സൃഷ്ടിച്ച് അഴിഞ്ഞാടുകയാണ്.അക്രമികളെ നിലയ്ക്കു നിര്‍ത്താന്‍ സി.പി.എം തയ്യാറാകണം.

Read More »

സി.പി.എം മരണം ആഘോഷമാക്കുന്ന പാര്‍ട്ടി; അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് മുല്ലപ്പള്ളി

മരണങ്ങളെ ആഘോഷമാക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

Read More »

കണ്ണൂരിൽ സ്വർണ്ണവേട്ട; 47 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി

കണ്ണൂരിൽ വീണ്ടും സ്വർണ്ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ 47 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി . കാസർഗോഡ് സ്വദേശി അബ്ദുൾ മജീദ് പിടിയിലായി. 937 ഗ്രാം സ്വർണ്ണമാണ് മജീദിൻ്റെ കൈവശമുണ്ടായിരുന്നത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

Read More »